HOME
DETAILS
MAL
മുത്തലാഖ് ഓര്‍ഡിനന്‍സ്: നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ട
backup
September 24 2018 | 03:09 AM
കോഴിക്കോട്: മുത്തലാഖ് ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കുന്നത് സംഘ്പരിവാര്‍ അജണ്ടയാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു.
ഏക സിവില്‍കോഡിന്റെ പരിധിയില്‍ വരുന്ന ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. സ്ത്രീസുരക്ഷക്ക് പ്രാധാന്യം നല്‍കാതെ മുത്തലാഖിനെ പര്‍വതീകരിക്കുന്ന സര്‍ക്കാര്‍ നിലപാട് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും യോഗം കുറ്റപ്പെടുത്തി. സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ടി.പി സുബൈര്‍ മാസ്റ്റര്‍, ഒ.പി അഷ്റഫ്, ഖാസിം നിസാമി, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, അലി അക്ബര്‍ മുക്കം, ജാഫര്‍ ദാരിമി വാണിമേല്‍, ഹിള്ര്‍ റഹ്മാനി എടച്ചേരി, റഫീഖ് മാസ്റ്റര്‍ പെരിങ്ങളം, പി.ടി മുഹമ്മദ് കാതിയോട്, മുനീര്‍ ദാരിമി എലത്തൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."