മലാപ്പറമ്പ് സ്കൂള്‍ എത്രയും വേഗം ഏറ്റെടുക്കും
മലാപ്പറമ്പ് സ്കൂള്‍ എത്രയും
വേഗം ഏറ്റെടുക്കും
കോഴിക്കോട്: മലാപ്പറമ്പ് സ്കൂള്‍ എത്രയും വേഗം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്കൂള്‍ കെട്ടിടം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെതിര്‍ത്താലും എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും മലാപ്പറമ്പ് സ്കൂള്‍ അന്യാധീനപ്പെടില്ല. സ്കൂള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്. അതിന്റെ ഭാഗമായി നിയമസഭയില്‍ ഒരു പ്രമേയം പാസാക്കിയിരുന്നു. നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കും. ഏറ്റെടുത്താലുടന്‍ സ്കൂള്‍ പുനസ്ഥാപിക്കും. കേരളത്തിലെ ഏറ്റവും മികച്ച രീതിയിലായിരിക്കും സ്കൂളിന്റെ നിര്‍മ്മാണം.
സംസ്ഥാനത്തെ മികച്ച സ്കൂളുകളോട് കിടപിടിക്കുന്ന തരത്തില്‍ എല്ലാ അത്യാധുനിക സൗകര്യങ്ങളും സ്കൂളില്‍ ഉള്‍പ്പെടുത്തും. മുടങ്ങിക്കിടക്കുന്ന അധ്യാപകരുടെ ശമ്പളവും സാങ്കേതിക തടസം നീക്കി എത്രയും പെട്ടെന്ന് നല്‍കും.
അടച്ചുപൂട്ടല്‍ നേരിടുന്ന എല്ലാ സ്കൂളുകളിലും ജനകീയ ഇടപെടലുകളാണ് ആവശ്യം. കേരളത്തിലെ എല്ലാ സ്കൂളുകളിലും ജനകീയ ഇടപെടലുകളുണ്ടാകുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."