HOME
DETAILS
MAL
ജീവിത നൈപുണ്യ പരിശീലന പരിപാടി ആരംഭിച്ചു
backup
September 24 2018 | 03:09 AM
കല്‍പ്പറ്റ: നെഹ്‌റുയുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മുണ്ടേരി സൃഷ്ടി, ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രം, സ്റ്റുഡന്റ് പൊലിസ് യൂനിറ്റ് എന്നിവയുടെ സഹകരണത്തോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജീവിത നൈപുണ്യ പരിശീലന പരിപാടിക്ക് തുടക്കമായി.
കൗമാരകാല വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് 60 കുട്ടികള്‍ക്കായുള്ള ഈ പ്രത്യേക പരിശീലനം ആരംഭിച്ചിരിക്കുന്നത്. പരിശീലനത്തിന്റെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍മന്‍ ആര്‍. രാധാ കൃഷ്ണന്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ വി.പി ശോശാമ്മ അധ്യക്ഷയായി. നെഹ്‌റുയുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ. കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."