HOME
DETAILS
MAL
പട്ടയമേള ഇന്ന് ഇടുക്കിയില്‍; ആദ്യഘട്ടം 5500 പട്ടയങ്ങള്‍
backup
May 21 2017 | 01:05 AM
തൊടുപുഴ: കുടിയേറ്റജനതയുടെ സ്വപ്നസാക്ഷാത്കാരമായി പട്ടയമേള ഇന്ന് ഇടുക്കിയില്‍ നടക്കും. രാവിലെ 11ന് കട്ടപ്പന സെന്റ് ജോര്‍ജ് ചര്‍ച്ച് പാരിഷ്ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയവിതരണോദ്ഘാടനം നിര്‍വഹിക്കും.
റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രിമാരായ എം.എം മണി, കെ.രാജു, മാത്യു ടി.തോമസ്, തോമസ് ചാണ്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ പി.ജെ. ജോസഫ്, എസ്. രാജേന്ദ്രന്‍, ഇ.എസ് ബിജിമോള്‍, റോഷി അഗസ്റ്റിന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോണി കുളംപള്ളി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ സംസാരിക്കും. ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."