അഭിമന്യു വധം: വിചാരണ രണ്ടിന് തുടങ്ങും
വിചാരണ തുടങ്ങുന്നത് അഭിമന്യു കൊല്ലപ്പെട്ട് ഒരുവര്‍ഷം തികയുന്ന ദിവസം
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജൂലൈ രണ്ടിന് തുടങ്ങും. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ മുഖ്യപ്രതികളായ രണ്ടുപേരെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ആകെ 14 പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കാംപസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതിപ്പട്ടികയിലുള്ളത്.
അഭിമന്യു കൊലചെയ്യപ്പെട്ട് ഒരു വര്‍ഷം തികയുന്ന ദിവസമാണ് വിചാരണ ആരംഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് ഇടുക്കി വട്ടവട സ്വദേശിയായ എം. അഭിമന്യു (20) കുത്തേറ്റ് മരിച്ചത്.
കോളജ് പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ചുവരെഴുത്തിനെചൊല്ലിയുള്ള വാക്കുതര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. കാംപസിനുപുറത്തുനിന്നുള്ളവര് സംഘമായെത്തിയാണ് അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്. ഹൃദയത്തിനേറ്റ മുറിവാണ് അഭിമന്യുവിന്റെ മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."