HOME
DETAILS
MAL
നീതി ആയോഗിന്റെ മാതൃകാ പട്ടികയില്‍ ഇടം നേടി 'കൈറ്റ്'
backup
November 22 2020 | 01:11 AM
തിരുവനന്തപുരം: നീതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ ചുരുക്കപ്പട്ടികയില്‍ കേരളത്തില്‍നിന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) ഇടം പിടിച്ചു.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, വിവര സാങ്കേതിക വിദ്യാ ഉപയോഗം, പരിശീലനം, ഉള്ളടക്ക വികസനം, കണക്ടിവിറ്റി, ഇ ലേണിങ്, സാറ്റലൈറ്റ് അധിഷ്ഠിത വിദ്യാഭ്യാസം, ഇ ഗവേണന്‍സ് എന്നി മേഖലയിലെ കൈറ്റിന്റെ ഇടപെടല്‍ രാജ്യത്തും പുറത്തും മാതൃകയാണെന്നാണ് 17നു പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. ഒക്ടോബര്‍ 9ന് കൊവിഡ് കാലത്ത് എജ്യുക്കേഷന്‍ ടെക്നോളജി ഉപയോഗിച്ച് കേരളത്തില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് കൊളംബിയ സര്‍വകലാശാല സംഘടിപ്പിച്ച വെബിനാറില്‍ കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."