തൊഴിലാളികള്‍ സംഘടിതരാകാതിരിക്കാന്‍ ആസൂത്രിത നീക്കം: എളമരം കരീം
കണ്ണൂര്‍: തൊഴിലാളികള്‍ സംഘടിതരാകാതിരിക്കാനുള്ള ആസൂത്രിത നീക്കമാണ് ലോകം മുഴുവന്‍ നടക്കുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട വിവിധ അനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. ലാഭത്തിന്റെ തൊഴിലാളി വിഹിതം കുറയുകയും മുതലാളിമാരുടെ വിഹിതം കൂടുകയുമാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കരീം.
കെ.സി.ഇ.യു സംസ്ഥാന പ്രസിഡന്റ് എന്‍.വി അജയകുമാര്‍ അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി, എം.വി ജയരാജന്‍, പി.എസ് മധുസൂദനന്‍, കെ.ജെ അനില്‍കുമാര്‍, കെ.പി സഹദേവന്‍ സംസാരിച്ചു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പൊതുസമ്മേളനം എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് മൂന്നിന് സഹകരണ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."