വാടി പദ്ധതിയുടെ ഭാഗമായി ചീയമ്പം 73 കോളനിയില്‍ ഫലവൃക്ഷ തൈകളുടെ വിതരണോല്‍ഘാടനം പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രമണ്യന്‍ നിര്‍വഹിക്കുന്നു
മേപ്പാടി: കല്‍പ്പറ്റ മേപ്പാടി റോഡില്‍ കാപ്പംകൊല്ലിയില്‍ ഗതാഗത തടസം പതിവാകുന്നു. റോഡിലെ കുഴികളും റോഡിന്റെ വീതി കുറവുമാണ് ഗതാഗത തടസത്തിന് കാരണമാവുന്നത്.
ഇരുവശത്ത് നിന്നും ഒരേ സമയം ബസുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങളെത്തിയാല്‍ സൈഡ് കൊടുക്കാന്‍ സ്ഥലമില്ലാത്ത സ്ഥിതിയാണ്. പാലവയല്‍ മുതല്‍ കാപ്പംകൊല്ലി വളവ് വരെയുള്ള ഭാഗത്താണ് ഗതാഗതം തടസപ്പെടുന്നത്.
ഒരു കിലോമീറ്റര്‍ ദൂരം വാഹനങ്ങള്‍ക്ക് മറികടക്കാന്‍ 20 മിനിറ്റ് വരെ വേണ്ടിവരും. കയറ്റമുള്ള ഭാഗമായതിനാല്‍ അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നവീകരണ പ്രവൃത്തികള്‍ തീരെ നടത്താത്ത ഭാഗമാണിത്. റോഡില്‍ വലിയ കുഴികളാണ്. റോഡരികില്‍ ഓവുചാല്‍ ഇല്ലാത്തതിനാല്‍ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്.
ഇതാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണം. റോഡരികിലെ കയ്യേറ്റങ്ങളാണ് ഓവുചാല്‍ അടയാന്‍ കാരണം.
മിക്കയിടങ്ങളും ഓവുചാലുകള്‍ പൂര്‍ണമായും അടഞ്ഞ നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."