തലവേദനയായി ഗതാഗത കുരുക്ക്; എല്ലാത്തിനും കാരണം ഡിവൈഡര്‍
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ടൗണില്‍ ഡിവൈഡര്‍ സ്ഥാപിച്ചത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എന്നാല്‍ ഉണ്ടായത് മുഴുവന്‍ സമയ ബ്ലോക്ക്.
ഗൂഡല്ലൂര്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ കോഴിക്കോട് റോഡ് ജങ്ഷനില്‍ അധികതര്‍ സ്ഥാപിച്ച ഡിവൈഡറുകളാണ് അധികൃതര്‍ക്ക് തന്നെ തലവേദനയായിരിക്കുന്നത്്. ഊട്ടി റോഡില്‍ പഴയ ബസ്സ്റ്റാന്‍ഡ് മുതല്‍ സ്റ്റേറ്റ് ബേങ്ക് വരെയാണ് ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ അധികൃതര്‍ ഡിവൈഡര്‍ സ്ഥാപിച്ചത്. ദേശീയപാത വിഭാഗവും പൊലിസും സംയുക്തമായി സ്ഥാപിച്ച ഡിവൈഡര്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും അധികൃതര്‍ക്കും ഒരുപോലെ ഭാരമായിരിക്കുകയാണ്. ഡിവൈഡര്‍ സ്ഥാപിച്ചതോടെ റോഡിന്റെ വീതി കുറഞ്ഞതാണ് ഇവിടെ ഗതാഗതക്കുരുക്കിന് കാരണമായത്. ഓട്ടോറിക്ഷയും മറ്റ് ടാക്‌സി വാഹനങ്ങള്‍ക്കും ഇത് കൂടുതല്‍ തിരിച്ചടിയായിട്ടുണ്ട്. ഇവര്‍ക്ക് പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്താനോ, യാത്രക്കാരെ കയറ്റാനോ സാധിക്കുന്നില്ല. നാട്ടുകാര്‍ക്ക് ദുരിതമായതോടെ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നും പൊതുജനങ്ങളില്‍ നിന്നും ഡിവൈഡറിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."