തിമിരം വരാതെ കാക്കാം, കാഴ്ചയെ
കണ്ണിലേക്കൊന്നു സൂക്ഷിച്ചു നോക്കിയേ. നമ്മുടെ കണ്ണിനുള്ളിലെ നേത്രപടലത്തിനു പുറകിലായി ഒരു ലെന്‍സ് ഇരിപ്പുണ്ട്. വെളിച്ചത്തെ കടത്തിവിട്ട് കാഴ്ചയെ സാധ്യമാക്കുക എന്നുള്ളതാണ് ഈ ലെന്‍സിന്റെ പണി. എന്നാല്‍ സാധാരണ ഗതിയില്‍ സുതാര്യമായ ഈ ലെന്‍സ് പല കാരണങ്ങളാല്‍ അതാര്യമാകും. അതായത് വെളിച്ചം കടന്നുപോകാത്ത അവസ്ഥ. ഇത് കാഴ്ചയെ ഭാഗികമായോ പൂര്‍ണമായോ തകരാറിലാക്കുന്നു. ഇതാണ് തിമിരം അഥവാ രമമേൃമര.േ
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു ലോകത്തെ മൊത്തം അന്ധതയുടെ ഏതാണ്ട് അന്‍പത് ശതമാനത്തില്‍ കൂടുതലും ഉണ്ടാകാന്‍ കാരണം തിമിരമാണ്.
തിമിരം വരാനുള്ള കാരണങ്ങള്‍
പ്രധാനമായും പ്രായാധിക്യമാണ് തിമിരത്തിലേക്ക് നയിക്കുന്നത്. ഇത് കൂടാതെ ജനിതക കാരണങ്ങള്‍, അള്‍ട്രാ വയലറ്റ് രശ്മികള്‍ കൂടുതല്‍ നേരം കണ്ണില്‍ പതിക്കുന്നത്, പ്രമേഹ രോഗം, രക്താതിസമ്മര്‍ദ്ദം, പുകവലി, മദ്യപാനം, കണ്ണിലെ മുറിവുകള്‍, അണുബാധകള്‍, ചില മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം എന്നിവയൊക്കെ തിമിരത്തിനു കാരണമാകുന്നു. ഡൗണ്‍ സിന്‍ഡ്രോം, കണ്‍ജനിറ്റല്‍ റൂബെല്ല സിന്‍ഡ്രോം തുടങ്ങിയ അവസ്ഥകളില്‍ ജന്മനാ ഉള്ള തിമിരത്തിന് കാരണമാകുന്നു.
ലക്ഷണങ്ങള്‍
കാഴ്ച മങ്ങുക
രാത്രിയിലെ കാഴ്ച വിഷമകരമാവുക
ദൂരക്കാഴ്ച കുറയുക
വായിക്കാന്‍ കൂടുതല്‍ വെളിച്ചം ആവശ്യമായി വരിക
ഇടക്കിടെ കണ്ണട മാറ്റേണ്ടി വരിക
മഞ്ഞ നിറത്തില്‍ കാണുക
ഇരട്ടിയായി കാണുക
തിമിരശസ്ത്രക്രിയ
ഒരു പരിധി വരെ ദൂരക്കാഴ്ച കണ്ണട ഉപയോഗിച്ചു പരിഹരിക്കാമെങ്കിലും, തിമിര ചികിത്സ എന്നാല്‍ ഓപ്പറേഷന്‍ ആണ്. താരതമ്യേന ചിലവ് കുറഞ്ഞതും, സുരക്ഷിതവും, വേദന രഹിതവുമായ ശസ്ത്രക്രിയയാണിത്. സാധാരണഗതിയില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ ആശുപത്രി വാസവും ആവശ്യമില്ല.
ശസ്ത്രക്രിയയ്ക്ക് മുന്‍പ് പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രണത്തില്‍ കൊണ്ടുവരിക. ഹൃദയ സംബന്ധിയായതോ, രക്തയോട്ടത്തിനുള്ളതോ ആയ ഗുളികകള്‍ സ്ഥിരമായി കഴിക്കുന്നവരാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കുക. ശസ്ത്രക്രിയയ്ക്ക് ശേഷം കണ്ണില്‍ അണുബാധ ഉണ്ടാവാതെ സൂക്ഷിക്കുക, മരുന്നുകള്‍ കൃത്യമായി ഉപയോഗിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ കാണിക്കുന്നുവെങ്കില്‍ വൈദ്യസഹായം തേടുക. പ്രായമായവര്‍ കൃത്യമായ ഇടവേളകളില്‍ നേത്ര പരിശോധന നടത്തുക. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ നിയന്ത്രണ വിധേയമാക്കുക. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക. തുടര്‍ച്ചയായി വെയിലത്തിറങ്ങുമ്പോള്‍ കണ്ണിനു സംരക്ഷണം നല്‍കുക.
ഓര്‍ക്കുക.. കണ്ണാണ്, കാഴ്ചയാണ് അത്രയും പ്രധാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."