കുടുംബശ്രീ സംസ്ഥാന വാര്‍ഷികത്തിന് തുടക്കമായി
ആലപ്പുഴ: കുടുംബശ്രീയുടെ 19-ാമത് സംസ്ഥാനതല വാര്‍ഷികത്തിന് ആലപ്പുഴയില്‍ തുടക്കമായി. സി.ഡി.എസ്് സംഗമത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു. കുടുംബശ്രീയുടെ രാഷ്ട്രീയമെന്നത് സാമൂഹിക സാമ്പത്തിക ശാക്തീകരണമാണെന്ന് ജി. സുധാകരന് ഓര്‍മിപ്പിച്ചു. ഇതോടൊപ്പം ഭൗതികകര്മം, ബുദ്ധി, ചിന്ത, പ്രവര്‍ത്തി , എന്നിവയിലുള്ള ശാക്തീകരണമാണ് വേണ്ടത്. എങ്കില്‍ മാത്രമേ സ്ത്രീ ശാക്തീകരണം പൂര്‍ണമാവൂ. വികസന പ്രക്രിയയ്ക്കൊപ്പം ഈ മാനവികത കൂടി വീണ്ടെടുക്കുമ്പോള്‍ മാത്രമേ വികസനം ജനങ്ങള്‍ക്കു വേണ്ടിയാകുന്നുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഷിക സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാനുമായ ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ സി.ഡി.എസുകളില്‍ നിന്നുമായി 45 കുടുംബശ്രീ വനിതകള്‍ സ്വാഗത ഗാനാവിഷ്കാരം നടത്തി. സെഷനുകള്‍ക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."