വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നു
ഊട്ടി: ഊട്ടിയില്‍ വീട് കുത്തിത്തുറന്ന് പതിനഞ്ച് പവന് സ്വര്‍ണവും മൊബൈല്‍ ഫോണും അയ്യായിരം രൂപയും കവര്‍ന്നു.
ഊട്ടി എച്ച്.പി.ആര് കോളനിയിലെ ശിവകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇയാള്‍ വിദേശത്താണ്. ഭാര്യ രോഹിണി ഊട്ടി ഗവ. ആശുപത്രിയില്‍ നഴ്സാണ്. കവര്‍ച്ച നടന്ന ദിവസം രാത്രി വീട്ടില്‍ ആളില്ലായിരുന്നു. ഈ വീടിന് സമീപത്തെ വീട്ടില്‍ മോഷണ ശ്രമം നടന്നെങ്കിലും പരിസരവാസികള്‍ ശബ്ദം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ജോലി കഴിഞ്ഞ് രോഹിണി വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഇതുസംബന്ധിച്ച് ഊട്ടി പൊലിസില്‍ പരാതി നല്കി. നീലഗിരി ജില്ലാ പൊലിസ് സൂപ്രണ്ട് ഷണ്മുഖ പ്രിയ, ഡിവൈ.എസ്.പി തിരുമേനി, ഇന്‍സ്പെക്ടര്‍ കമലാകണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. മോഷണത്തിനുപയോഗിച്ചെന്ന് കരുതുന്ന കമ്പിപ്പാരയും കത്തിയും സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."