മുന്നോക്ക സംവരണം മെഡി. അലോട്ട്‌മെന്റിലും നീതികേട്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുന്നോക്ക സംവരണത്തിന്റെ നീതികേട് വ്യക്തമാക്കി മെഡിക്കല്‍ അലോട്ട്‌മെന്റും. കഴിഞ്ഞ ദിവസം പ്രവേശനപരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിച്ച മെഡിക്കല്‍ അലോട്ട്‌മെന്റില്‍ 2482- ാം റാങ്കുകാരനും മുന്നോക്ക സംവരണത്തിലൂടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് പ്രവേശനം നേടി.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ മുന്നോക്ക സംവരണം വഴി 2482- ാം റാങ്കുകാരന്‍ പ്രവേശനം നേടിയപ്പോള്‍ ഈഴവ വിഭാഗത്തില്‍ 1492- ാം റാങ്കുകാരനും മുസ്‌ലിം വിഭാഗത്തില്‍ 968-ാം റാങ്കുകാരനും മാത്രമാണ് പ്രവേശനം ലഭിച്ചത്. സ്റ്റേറ്റ് മെറിറ്റില്‍ നിന്ന് ഇവിടെ പ്രവേശനം നേടിയ വിദ്യാര്‍ഥിയുടെ അവസാന റാങ്ക് 645.
കൊല്ലം, പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ 2406- ാം റാങ്ക് നേടിയയാള്‍ മുന്നോക്ക സംവരണം വഴി പ്രവേശനം നേടിയപ്പോള്‍ ഈഴവരില്‍നിന്ന് 1482 - ാം റാങ്കും മുസ്‌ലിംകളില്‍നിന്ന് 975- ാം റാങ്കും വരെ നേടിയവര്‍ക്കു മാത്രമാണ് പ്രവേശനം ലഭിച്ചത്. പാലക്കാട് മെഡിക്കല്‍ കോളജില്‍ 2378- ാം റാങ്കുകാരനും മുന്നോക്ക സംവരണം വഴി പ്രവേശനം നേടി. ഈഴവ വിഭാഗത്തില്‍ 1495- ാം റാങ്കുകാരനും മുസ്‌ലിംകളില്‍നിന്ന് 980- ാം റാങ്കുകാരനുമാണ് അവസാനം പ്രവേശനം നേടിയത്.
സംസ്ഥാനത്തെ മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച അവസാന റാങ്കുകാരുടെ സ്ഥിതി ഇങ്ങനെ:
ഗവ.മെഡിക്കല്‍ കോളജ് തിരുവനന്തപുരം: റാങ്ക് -1123 (മുന്നോക്ക സംവരണം), റാങ്ക് -565 (ഈഴവ), റാങ്ക് -408 (മുസ്‌ലിം).
ഗവ.മെഡി.കോളജ് തൃശൂര്‍: റാങ്ക് -1466 (മുന്നോക്ക സംവരണം), റാങ്ക് -774 (ഈഴവ), റാങ്ക് -622 (മുസ്‌ലിം).
ഗവ.മെഡി.കോളജ് കോട്ടയം: റാങ്ക് -1241 (മുന്നോക്ക സംവരണം), റാങ്ക് -680 (ഈഴവ), റാങ്ക് -558 (മുസ്‌ലിം).
ഗവ.മെഡി.കോളജ് കണ്ണൂര്‍: റാങ്ക് -2154 (മുന്നോക്കസംവരണം), റാങ്ക് -1092 (ഈഴവ),റാങ്ക് -970 (മുസ്‌ലിം).
ഗവ.മെഡിക്കല്‍ കോളജ് കോഴിക്കോട്: റാങ്ക് -786 (മുന്നോക്ക സംവരണം), റാങ്ക് -472 (ഈഴവ), റാങ്ക് -312 (മുസ്‌ലിം).
ഗവ.മെഡി.കോളജ് എറണാകുളം: റാങ്ക് -1895 (മുന്നോക്ക സംവരണം), റാങ്ക് -1202 (ഈഴവ), റാങ്ക് -972 (മുസ്‌ലിം).
ഗവ.മെഡി.കോളജ് ആലപ്പുഴ: റാങ്ക് -1773 (മുന്നോക്ക സംവരണം), റാങ്ക് -883 (ഈഴവ), റാങ്ക് -734 (മുസ്‌ലിം).
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആകെ സീറ്റുകളുടെ പത്തുശതമാനം മുന്നോക്ക സംവരണത്തിനായി നല്‍കാമെന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."