ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയക്ക് 86 റണ്‍സിന്റെ വിജയം
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയക്ക് 86 റണ്‍സിന്റെ മിന്നും വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 244 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് 157 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
സ്‌കോര്‍ : ഓസ്‌ട്രേലിയ 243/9 (50)
ന്യൂസിലന്‍ഡ് 157 (43.4)
9.4 ഓവറില്‍ 26 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണ് കിവീസിന്റെ നടുവൊടിച്ചത്.ന്യൂസിലന്‍ഡ് നിരയില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍(40), റോസ് ടെയ്‌ലര്‍(30) എന്നിവര്‍ക്ക് മാത്രമേ കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉസ്മാന്‍ ഖവാജയുടെയും (88) അലക്‌സ് കാരിയുടെയും (71) മികവിലാണ് 243 റണ്‍സ് പടുത്തുയര്‍ത്തിയത്.
ഹാട്രിക്ക് അടക്കം നാലു വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടിന്റെ മിന്നും പ്രകടനമാണ് ഓസീസിനെ 243 എന്ന സ്‌കോറില്‍ ഒതുക്കിയത്.
ഇതോടെ പോയിന്റ് പട്ടികയില്‍ 14 പോയിന്റോടെ ഓസീസ് ഒന്നാം സ്ഥാനത്തെത്തി. 11 പോയിന്റോടെ കിവീസ് മൂന്നാം സ്ഥാനത്തായി. 11 പോയിന്റുള്ള ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."