മെഡിക്കല്‍/എന്‍ജിനീയറിങ് ഒപ്ഷന്‍ രജിസ്‌ട്രേഷന്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
2019ലെ എം.ബി.ബി.എസ്./ബി.ഡി.എസ്/ അഗ്രികള്‍ച്ചര്‍/വെറ്ററിനറി/ഫോറസ്ട്രി /ഫിഷറീസ് കോഴ്‌സുകളിലേക്കുളള ഒന്നാംഘട്ട അലോട്ട്‌മെന്റ് ലേക്കും എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്കുമുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. രണ്ടാംഘട്ടത്തില്‍ ആര്‍ക്കിടെക്ചര്‍, ഫാര്‍മസി വിഭാഗങ്ങളില്‍ പുതുതായി ഉള്‍പ്പെടുത്തിയ കോളേജുകളിലേയും എം.ബി.ബി.എസ്/ബി.ഡി.എസ്, അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് എന്നീ കോഴ്‌സുകളിലേക്കുമുള്ള അലോട്ട്‌മെന്റ് നടത്തുന്നതാണ്.
ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി എന്നീ കോഴ്‌സുകളിലേക്കുമുളള അലോട്ട്‌മെന്റ് തുടര്‍ന്നുളള ഘട്ടങ്ങളില്‍ ഉണ്ടായിരി ക്കുന്നതാണ്. എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമാണ്:
എഞ്ചിനീയറിംഗ് / ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോഴ്‌സുകളില്‍ നിലവിലുളള ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ Confirm ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ്. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തിയ കോളേജ് / കോഴ്‌സ് എന്നിവയിലേക്ക് ഓപ്ഷനുകള്‍ നല്‍കാനുളള സൗകര്യം എന്നിവ ജൂലൈ 6ന് രാവിലെ 10 മണി വരെ ലഭ്യമാകുന്നതാണ്.
ജൂലൈ 6ന് രാവിലെ 10 മണി വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ എന്‍ജിനീയറിംഗ് ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റും എം.ബി.ബി.എസ്/ ബി.ഡി.എസ്, അഗ്രികള്‍ച്ചര്‍, വറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് എന്നീ കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റും 07.07.2019ന് വൈകുന്നേരം പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയ ഫീസ്/ ബാക്കി തുക ജൂലൈ 8 മുതല്‍ ജൂലൈ 12ന് 3 മണി വരെയുളള തീയതികളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ അടക്കേണ്ടതാണ്. ഫീസ്/ ബാക്കി തുക അടച്ചതിനുശേഷം വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്/ കോളേജില്‍ ജൂലൈ 12ന് വൈകുന്നേരം 3 മണിക്ക് മുന്‍പായി പ്രവേശനം നിര്‍ബന്ധമായും നേടേണ്ടതാണ്.
ആദ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിനായി പരിഗണിക്കപ്പെടണമെങ്കില്‍ ഓണ്‍ലൈന്‍ ഒപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതാണ്. ആദ്യഘട്ടത്തില്‍ അലോട്ട്‌മെന്റൊന്നും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്‌മെന്റിനായി പരിഗണിക്കപ്പെടണമെങ്കില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee-kerala.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.
ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 04712332123, 2339101, 2339102, 2339103 & 2339104 (രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ)
KEAM 2019 allotment process
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."