HOME
DETAILS

ജില്ലയിലെ കേരകര്‍ഷകരെ ദുരിതത്തിലാക്കി വെള്ളീച്ചരോഗം വ്യാപകമാവുന്നു

  
backup
September 24 2018 | 06:09 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%87%e0%b4%b0%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%86-%e0%b4%a6%e0%b5%81

കൊഴിഞ്ഞാമ്പാറ: ജില്ലയില്‍ നാളികേര സമ്പത്ത് ഏറെയുള്ള കിഴക്കന്‍മേഖലയുള്‍പ്പെടെയുള്ള തെങ്ങുകളില്‍ വെള്ളീച്ചരോഗം വ്യാപകമായത് കര്‍ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. തെങ്ങുകള്‍ ഏറെയുള്ള കിഴക്കന്‍ മേഖലയായ കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍ മേഖലകളിലും വടക്കഞ്ചേരി മേഖലകളിലുമാണ് തെങ്ങുകളിലെ വെള്ളീച്ചരോഗം പടര്‍ന്നിരിക്കുന്നത്. ഇതോടെ നാളികേര ഉല്‍പാദനത്തിലും കുറവുണ്ടായത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തെങ്ങുകളിലെ ഓലകള്‍ക്കിടയിലായിട്ടാണ് വെള്ളീച്ചകള്‍ കൂടുകൂട്ടികഴിയുന്നതിനാല്‍ മഴയും വെയിലുമൊന്നും ഇവയെ ബാധിക്കാറില്ലെന്നാണ് കര്‍ഷകഭാഷ്യം. പൊടിപോലെ കാണപ്പെടുന്ന ഇത്തരം ഫംഗസുകള്‍ തെങ്ങുകള്‍ക്കുപുറമേ തോട്ടങ്ങളിലുള്ള വാഴയുള്‍പ്പെടെയുള്ള ഇടവിളകളിലും വ്യാപിക്കുന്നത് ഇവയുടെയും നാശത്തിന് കാരണമായിത്തീരുന്നു. കാലാവസ്ഥക്കനുസരിച്ച് ഓരോ മേഖലകളിലും വ്യത്യസ്ഥമായ രോഗലക്ഷണങ്ങളും രോഗങ്ങളുമാണ് വൃക്ഷങ്ങളില്‍ കാണപ്പെടുന്നതെന്നിരിക്കെ ഇതും കര്‍ഷകര്‍ക്ക് ദുരിതം തീര്‍ക്കുകയാണ്.
കിഴക്കന്‍മേഖലയ്ക്കു പുറമെ സമുദ്രനിരപ്പില്‍ നിന്നും ആയിരത്തിലധികം ഉയരമുള്ള വടക്കഞ്ചേരി പാലക്കുഴി മേഖലയിലും സമാനമായ രോഗം മൂലം കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം രണ്ടായിരത്തിലധികം തെങ്ങുകളാണ് നശിച്ചതെന്നു കര്‍ഷകര്‍ പറയുന്നു. തെങ്ങുകളിലെ രോഗങ്ങളെപ്പറ്റി പഠിക്കാന്‍ കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ എത്തി തെങ്ങുകളിലെ രോഗങ്ങളെപ്പറ്റി പഠനം നടത്തിയിരുന്നു. എന്നാല്‍ പ്രദേശങ്ങളിലെ മണ്ണില്‍ ആവശ്യമായ മൂലകങ്ങളുടെ അഭാവമാണ് രോഗകാരണമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. വെള്ളീച്ചരോഗത്തിനുപുറമേ കാറ്റുവീഴ്ച്ച, കൊമ്പുചീയല്‍, ചെന്നീരൊലിവ്, കൊമ്പന്‍ചെല്ലി ആക്രമണം, മണ്ഡരി എന്നിവയും ജില്ലയിലെ കേരകര്‍ഷകര്‍ക്കു കാലങ്ങളായി ദുരിതം തീര്‍ക്കുകയാണ്. ശക്തമായ മഴ ലഭിച്ചാല്‍ വെള്ളീച്ചരോഗം ഇല്ലാതാവുമെന്നു വിദഗ്ദര്‍ പറയുമ്പോഴും ഇത്തവണത്തെ മഹാപ്രളയം കഴിഞ്ഞിട്ടും വെള്ളീച്ചരോഗവ്യാപനം കര്‍ഷകര്‍ക്കു മുന്നില്‍ ഉത്തരമില്ലാത്ത ചോദ്യമാവുകയാണ്. കാലാവസ്ഥാവ്യതിയാനവും വരള്‍ച്ചയുമെല്ലാം നേരത്തെ ദുരിതം വിതച്ച ജില്ലയിലെ നാളികേരസമ്പത്തിന് ഇത്തവണ അതിശക്തമായ മഴ ലഭിച്ചിട്ടും കരകയറാനാവാത്ത സ്ഥിതിയാണ്. ജില്ലയിലെ കേരകൃഷിയില്‍ ഇത്തരത്തില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതോടെ നാളികേരസമ്പത്തില്‍ ഇടിവുണ്ടാവുന്നതിനു പുറമെ കര്‍ഷകരെയും കണ്ണീരണിയിച്ചിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago