വിമാനകമ്പനികള്‍ക്കെതിരേ വ്യാപക പരാതികള്‍
ജിദ്ദ: സഊദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍നിന്ന് സര്‍വിസ് നടത്തുന്ന വിമാന കമ്പനികള്‍ക്കെതിരേ യാത്രക്കാരില്‍നിന്ന് കഴിഞ്ഞ വര്‍ഷം 1,198 പരാതികള്‍ ലഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 209 പരാതികളുടെ കുറവാണിത്.
യാത്രാസമയം വൈകിയെന്ന പരാതിയാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. 273 പരാതികളും ഈ ഗണത്തിലുള്ളവയാണ്. ഉയര്‍ന്ന ക്ലാസ് ടിക്കറ്റ് എടുത്തവര്‍ക്ക് കുറഞ്ഞ ക്ലാസില്‍ യാത്ര അനുവദിച്ചതായി 235 പരാതികള്‍ ലഭിച്ചു. ലഗേജ് നഷ്ടപ്പെട്ടതിന് 200ഉം സര്‍വിസ് റദ്ദാക്കിയതിനെതിരേ 121ഉം ബുക്കിങ് റദ്ദാക്കിയതിന് 110ഉം പരാതികള്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സ്വീകരിച്ചു.
നഷ്ടപരിഹാരത്തിന് അവകാശമുള്ള പരാതികള്‍ പരിഗണിക്കാത്ത വിമാന കമ്പനികള്‍ക്കെതിരേ സഊദിയിലെ കോടതികളില്‍ കേസ് നല്‍കുന്നതിന് യാത്രക്കാര്‍ക്ക് അവകാശമുണ്ട്. ഇതിന് ആവശ്യമായ തെളിവുകള്‍ സാക്ഷ്യപ്പെടുത്തി അതോറിറ്റി യാത്രക്കാര്‍ക്ക് കത്ത് നല്‍കും. അതോറിറ്റിയെ സമീപിക്കുന്നതിന് മുന്‍പ് വിമാന കമ്പനിക്ക് പരാതി നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."