ബലക്ഷയം സംഭവിച്ച കെട്ടിടത്തിന് പുതിയ മേല്‍ക്കൂര; രക്ഷിതാക്കളും നാട്ടുകാരും ആശങ്കയില്‍
കൂറ്റനാട്: ബലക്ഷയം സംഭവിച്ച കെട്ടിടത്തിന് പുതിയ മേല്‍ക്കൂര നിര്‍മിച്ചതില്‍ രക്ഷിതാക്കളും നാട്ടുകാരും ആശങ്കയില്‍. പട്ടിത്തറ പഞ്ചായത്തിലെ കക്കാട്ടിരി ഗവ. യു.പി സ്‌കൂളിലാണ് കാലപ്പഴക്കം കൊണ്ട് വിള്ളല്‍ വീണതും ബലക്ഷയം സംഭവിച്ചതുമായ ചുമരിന് മുകളില്‍ ഇരുമ്പ് മേല്‍ക്കൂര പണിത് ഓട് മേയുന്ന പ്രവൃത്തിക്കെതിരേ നാട്ടുകാരും രക്ഷിതാക്കളും രംഗത്ത് വന്നത്.
80 വര്‍ഷം പഴക്കമുള്ള ഓട് പാകിയ കെട്ടിടത്തിന്റെ ചുമരുകള്‍ നിലനിര്‍ത്തി അതിന് മുകളിലെ മര ഉരുപ്പടികള്‍ മാറ്റി പകരം ഇരുമ്പ് കൊണ്ടുള്ള മേല്‍ക്കൂര പണിത് അതിന് മുകളില്‍ ഓടുമേയുന്ന പ്രക്രിയയാണ് നടന്നു വരുന്നത്.
ടണ്‍ കണക്കിന് ഭാരം വരുന്ന ഇരുമ്പ് മേല്‍ക്കൂര താങ്ങി നിര്‍ത്താനുള്ള ശേഷി കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച ചുമരുകള്‍ക്കില്ല എന്നതാണ് രക്ഷിതാക്കളെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തുന്നത് .പഞ്ചായത്ത് അനുവദിച്ച ഏഴ് ലക്ഷം രൂപ കൊണ്ടാണ് സ്‌കൂളിന്റെ ഏറ്റവും പഴക്കം ചെന്ന കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ കെട്ടിടത്തിന്റെ അപകടാവസ്ഥ മുന്നില്‍ കണ്ട് ഇത് പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയണമെന്ന് കാലങ്ങളായി അധികാരികളോട് ആവശ്യപ്പെടാറുണ്ടെങ്കിലും നാളിതുവരെ അതിന് കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് സ്‌കൂള്‍ കുട്ടികളുടെ ജീവന്‍ വരെ അപകടത്തിലാകുന്ന പുതിയ പ്രവൃത്തിയുമായി പി.ടി.എ കമ്മിറ്റിയും ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും രംഗത്തെത്തിയിരിക്കുന്നത്. തൃത്താല ഉപജില്ലാ വിദ്യാഭ്യാസ മേധാവിയുടെ അനുവാദത്തോടെയാണ് ഈ പ്രവൃത്തി നടക്കുന്നത് .കെട്ടിടത്തിന്റെ ബലക്ഷയം പരിശോധിക്കുവാനോ മറ്റോ അധികാരികള്‍ തയാറായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം .ഇതിനെതിരെയാണ് നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുള്ളത്.
സ്‌കൂള്‍ കെട്ടിടത്തിന്റെ അഞ്ച് ക്ലാസ് മുറികളാണ് ഇരുമ്പ് മേല്‍ക്കുര നിര്‍മാണത്തിലൂടെ നവീകരിക്കുന്നത്. അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്ന ഭാവിയില്‍ ഹൈസ്‌കൂള്‍ തലത്തിലേക്ക് ഉയര്‍ത്താന്‍ സാധ്യതയുള്ള കക്കാട്ടിരി യു.പി സ്‌കൂളില്‍ ഭാവിയില്‍ അപകടം വിതക്കുന്ന ദീര്‍ഘദൃഷ്ടിയില്ലാത്ത നിര്‍മാണ പ്രവര്‍#ൈത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് മാറ്റി ആധുനിക രീതിയില്‍ ഉള്ള ക്ലാസ് മുറികള്‍ നിര്‍മ്മിക്കുവാന്‍ വേണ്ട നടപടികള്‍ ആണ് കൈകൊള്ളേണ്ടതെന്നും നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനെതിരെ അധികാരികള്‍ക്ക് പരാതി സമര്‍പ്പിക്കുമെന്നും സ്‌കൂള്‍ അധികാരികളുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും അനാസ്ഥക്കെതിരെ പ്രതിഷേധം സമരം സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ അറിയിച്ചു . അതേ സമയം സ്‌കൂള്‍ കെട്ടിടത്തിന്റെ ചുമരുകള്‍ക്ക് ബലക്ഷയമില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തിക്ക് അനുമതി നല്‍കിയത് എന്നും ആശങ്കക്ക് വകയില്ലെന്നും പട്ടിത്തറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."