സുപ്രഭാതം പാലക്കാട് എഡിഷന്‍ ഉദ്ഘാടനം; വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി
പാലക്കാട്: കേരളത്തിന്റെ നെല്ലറയായ പാലക്കാട്‌നിന്നും ഒക്ടോബര്‍ 20ന് ആരംഭിക്കുന്ന സുപ്രഭാതം ഏഴാമത് എഡിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ പദ്ധതികള്‍ക്ക് എഡിഷന്‍ ഓര്‍ഗനൈസിങ് കമ്മിറ്റിയുടേയും ഉദ്ഘാടന സംഘാടക സമിതിയുടേയും സംയുക്തയോഗം രൂപം നല്‍കി.
തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളായ ഏര്‍വാടി, തൃശ്ചിനാപ്പള്ളി, കോയമ്പത്തൂര്‍, മേട്ടുപ്പാളയം, തിരുപ്പൂര്‍, സേലം, ഈ റോട്, പൊള്ളാച്ചി എന്നിവിടങ്ങളില്‍ സര്‍ക്കുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി, പി.ടി ഹംസ ഫൈസി, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പാലക്കോട്, ഇ.വി ഖാജാദാരിമി തൂത, എ.എ ഖാദര്‍ അന്‍വരി കൈറാടി, വി.എസ്.എ സിദ്ദീഖ് മുസ്‌ലിയാര്‍, പി.വി.എസ് ശിഹാബ് ആലൂര്‍, ഫൈസല്‍ കോങ്ങാട്, പി.എം യൂസഫ് പത്തിരിപ്പാല, അബ്ദുല്‍ഹക്കീം പാറ, ടി.എച്ച്.എ കബീര്‍ അന്‍വരി, അശ്കര്‍ കരിമ്പ, കുഞ്ഞിമരക്കാര്‍ ഹാജി പിലാപ്പുള്ളി, സജീര്‍പേഴുങ്കര, ത്വാഹിര്‍ മേപ്പറമ്പ്, യു. അലി അല്‍ഹസനി കൊഴിഞ്ഞാമ്പാറ എന്നിവരെ ചുമതലപ്പെടുത്തി. ഇവരുടെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചു.
പാലക്കാട് ജില്ലയില്‍ കിഴക്കന്‍മേഖലയിലെ സര്‍ക്കുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഒക്ടോബര്‍ 11 മുതല്‍ 20 വരെ 10 ദിവസങ്ങളിലായി വിവിധ സപ്ലിമെന്റുകള്‍ പ്രസിദ്ധീകരിക്കും. ജില്ലയിലെ എല്ലാ പ്രധാന ടൗണുകളിലും സ്റ്റാള്‍ കോപ്പികള്‍ ഉറപ്പുവരുത്തും. സ്‌കൂള്‍ കോളജുകള്‍ എന്നിവയിലും പൊതുസ്ഥാപനങ്ങളിലും സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതി നടപ്പിലാക്കും. പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, നെന്മാറ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ സബ് ബ്യൂറോകള്‍ ആരംഭിക്കും. ജില്ലാ പഠനം എന്നപേരില്‍ എഡിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഡയരക്ടറി പ്രസിദ്ധീകരിക്കും. സ്‌പെഷ്യല്‍ കണ്‍വന്‍ഷനുകള്‍, യോഗങ്ങള്‍, സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 20ന് പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ജില്ലയിലെ മഹല്ല്, മദ്രസ ഭാരവാഹികള്‍, ഖത്തീബുമാര്‍, മുദരിസുമാര്‍, മദ്രസാ ഉസ്താദുമാര്‍, സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും ശാഖ മുതല്‍ ജില്ലാതലം വരേയുള്ള ഭാരവാഹികള്‍ ഉള്‍പ്പടെ 3000 പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം യോഗത്തില്‍ അധ്യക്ഷനായി.
സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലെക്കിടി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.എസ്.കെ.ജെ.എം.സി.സി സെക്രട്ടറി കുടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ പദ്ധതികള്‍ വിശദീകരിച്ചു. എഡിഷന്‍ ഓര്‍ഗനൈസിങ് കണ്‍വീനര്‍ ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി സ്വാഗതവും ഉദ്ഘാടന സംഘാടക സമിതി കണ്‍വീനര്‍ പി.ടി ഹംസ ഫൈസി നന്ദിയും പറഞ്ഞു.
കെ.പി.എ സമദ് മാസ്റ്റര്‍ പൈലിപ്പുറം, പി. സാദാ ലിയാഖത്തലി ഖാന്‍ ഹാജി കല്ലടിക്കോട്, ആരിഫ് ചങ്ങലീരി, ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, എം.ടി മുസ്തഫ അഷ്‌റഫി കക്കുപ്പടി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."