പ്രതീക്ഷകളുമായി ഈ കലാകാരന്‍ തെരുവില്‍ കച്ചവടത്തിലാണ്
കൊടുങ്ങല്ലൂര്‍: തുമ്പൂര്‍ സുകുമാരന്‍ എന്ന് പറഞ്ഞാല്‍ നാടക സ്‌നേഹികള്‍ ഒരു പക്ഷെ തിരിച്ചറിയും.
നടന്‍ എന്നതോടൊപ്പം നല്ലൊരു നാടന്‍പാട്ട് ഗായകന്‍ കൂടിയാണ് സുകുമാരന്‍. കേരളം കണ്ട പ്രളയത്തെ ആസ്പദമാക്കി താന്‍ എഴുതി ഈണമിട്ട ഗാനം സുകുമാരന്‍ പാടുന്നത് കേള്‍ക്കാന്‍ നല്ല ഇമ്പമാണ്.
ഒരു കാലത്ത് നൂറ് കണക്കിന് വേദികളില്‍ നാടകമവതരിപ്പിച്ച സുകുമാരന്‍ ഇന്ന് ജീവിക്കാന്‍ വേണ്ടി മരുന്നു വില്‍പ്പനക്കാരന്റെ വേഷമണിഞ്ഞിരിക്കുകയാണ്.
അഭിനയം കൊണ്ട് വിശപ്പകറ്റാന്‍ കഴിയാതെ വന്നപ്പോള്‍ വിശപ്പില്ലായ്മയ്ക്കുള്ള അയമോദക ഗുളിക വില്‍ക്കാനിറങ്ങി തുമ്പൂര്‍ സുകുമാരന്‍.
നായക വേഷമുള്‍പ്പടെ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഈ കലാകാരന്‍ സ്വന്തമായി ഒരു നാടക സംഘം നടത്തിയെങ്കിലും പച്ച പിടിച്ചില്ല. പിന്നീട് ആയുര്‍വേദ മരുന്ന് ശാല തുറന്നു.
അതും വൈകാതെ അടച്ചു. അങ്ങനെയാണ് സ്വന്തമായി അയമോദക ഗുളികയുണ്ടാക്കി വില്‍ക്കാനിറങ്ങിയത്. ഈ സ്വയം തൊഴിലിലൂടെ മറ്റുള്ളവരുടെ വയറിന്റെ പ്രശ്‌നം തീര്‍ക്കാനും തന്റെ കുടുംബത്തിന്റെ വയര്‍ നിറയ്ക്കാനും ശ്രമിക്കുമ്പോഴും സുകുമാരന്‍ തന്റെ ഉള്ളിലെ കലാകാരനെ കൈവിടുന്നില്ല.
ചെറിയൊരു സിനിമയില്‍ വേഷമിട്ട് സിനിമാനടനെന്ന പേര് കൂടി നേടിയെടുത്ത തുമ്പൂര്‍ സുകുമാരന്‍ തന്റെ വേഷം വരാനിരിക്കുന്നതേയുള്ളു എന്ന പ്രതീക്ഷയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."