പീഡനാരോപണം: അഫ്ഗാന് വൈസ് പ്രസിഡന്റ് രാജ്യം വിട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാന് വൈസ് പ്രസിഡന്റ് അബ്ദുല്‍ റാഷിദ് ദോസ്തം പീഡനാരോപണത്തെ തുടര്‍ന്ന് രാജ്യം വിട്ടു. ആറു മാസത്തെ നിരന്തര ആരോപണങ്ങളെ തുടര്‍ന്നാണ് അദ്ദേഹം രാജ്യം വിട്ട് തുര്‍ക്കിയിലേക്ക് പോയത്.
രാഷ്ട്രീയ എതിരാളിയെ തോക്കിന് മുന കൊണ്ട് കടുത്ത പീഡനത്തിന് ഇരയാക്കിയെന്ന ഗുരുതര ആരോപണമാണ് ദോസ്തത്തിനെതിരേയുള്ളത്. അതേസമയം, ചികിത്സയ്ക്കായാണ് റാഷിദ് തുര്‍ക്കിയിലേക്ക് പോയതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. റാഷിദ് കടുത്ത മദ്യപാനിയാണെന്നും പ്രമേഹരോഗിയാണെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
നേരത്തെ റാഷിദുമായി ബന്ധപ്പെട്ട കേസില്‍ എത്രയും പെട്ടെന്ന് നീതി ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അഹമ്മദ് ഇഷ്ച്ചി എന്ന രാഷ്ട്രീയ നേതാവിനെ അദ്ദേഹത്തിന്റെ അനുയായികള്‍ തട്ടിക്കൊണ്ടുപോകുകയും അഞ്ചു ദിവസത്തോളം തടവില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."