വാഹന 'ഉടമകളാക്കി'യും തളിക്കുളത്ത് പെന്ഷന് നിഷേധിക്കുന്നു
വാടാനപ്പള്ളി: സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കളെ മരിച്ചവരാക്കി മാറ്റിയ തളിക്കുളം പഞ്ചായത്ത് മറ്റുള്ളവരെ വാഹന ഉടമകളാക്കി ഉയര്‍ത്തിയും പെന്ഷന് നിഷേധിച്ചു.
സൈക്കിള്‍ അല്ലാതെ മറ്റൊരു വാഹനവും ഇല്ലാത്ത തട്ടുകടക്കാരനായ നാലകത്ത് അബ്ദുില്‍ സത്താര്‍ വാര്‍ധക്യകാല പെന്ഷന് ഗുണഭോക്താവാണ്.
ഈ സാധാരണക്കാരന് തളിക്കുളം പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് ലഭിച്ചപ്പോഴാണ് വാഹന ഉടമയാണെന്നറിഞ്ഞത്. സെക്രട്ടറി ചൂണ്ടിക്കാട്ടിയ വാഹനം എവിടെയാണെന്ന് അന്വേഷിച്ചു നടക്കേണ്ട അവസ്ഥയിലാണിപ്പോള്‍. കാരണം ഇനി പെന്ഷന് ലഭിക്കില്ലെന്ന് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ബുദ്ധിമാന്ദ്യമുള്ളവര്ക്കുള്ള പെന്ഷന് വാങ്ങിയിരുന്ന പോക്കാകില്ലത്ത് മുഹമ്മദ് ഈസ മരിച്ചിട്ട് ആറുമാസമായി.
മരണം റജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ മരിച്ചയാളെ വാഹന ഉടമയാക്കിക്കൊണ്ടാണ് പഞ്ചായത്ത് പെന്ഷന് പട്ടികയില്‍നിന്ന് നീക്കം ചെയ്തത്.
ഇരുവരോടും പരാതിയുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ പഞ്ചായത്ത് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്ന നൂറോളം പേരെ മരിച്ചവരാക്കി പെന്ഷന് പട്ടികയില്‍നിന്ന് നീക്കം ചെയ്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."