HOME
DETAILS
MAL
രാജ്കുമാറിന് ക്രൂരമര്‍ദനമേറ്റു; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
backup
June 30 2019 | 07:06 AM
കോട്ടയം: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച രാജ്കുമാര് ക്രൂരമര്‍ദനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ 22 മുറിവുകളും ഏഴ് ചതവുകളുമുണ്ടെന്ന് കണ്ടെത്തി. മരണകാരണം ആന്തരിക മുറിവുകളെ തുടര്‍ന്നുണ്ടായ ന്യൂമോണിയ ആണെന്നും ആന്തരിക മുറിവുകളിലേക്ക് നയിച്ചത് ക്രൂരമര്‍ദനമാണെന്നും റിപ്പോര്‍ട്ട്.
തുടയിലും കാല്‍വെള്ളയിലും മുറിവുകളും അടിയേറ്റ പാടുകളും കണ്ടെത്തിയതിനാല്‍ ഉരുട്ടല്‍ അല്ലെങ്കില്‍ ക്രൂരമായ മര്‍ദനം നടന്നുവെന്ന് വിലയിരുത്തുന്നു.
മുറിവുകള്‍ എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്തുന്നതിനായി വിശദപരിശോധനകള്‍ നടത്തുമെന്നും രാജ്കുമാറിനെ പരിശോധിച്ച മുഴുവന്‍ ഡോക്ടര്‍മാരുടേയും മൊഴി രേഖപ്പെടുത്തുമെന്നും ക്രൈംബ്രാഞ്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."