അനധികൃത മത്സ്യബന്ധനം നടത്തുന്നതായി പരാതി
വെങ്കിടങ്ങ്: കനോലി കനാല്‍, ഏനാമാവ് കായല്‍, കാളിയേമാക്കല്‍ പരപ്പ് എന്നിവിടങ്ങളില്‍ അനധികൃതമായി മത്സ്യങ്ങള്‍ പിടിക്കുന്നതായി പരാതി.
രാത്രി കാലങ്ങളില്‍ ആധുനിക രീതിയിലുള്ള ടോര്‍ച്ച് ജലാശയങ്ങളുടെ കരകളില്‍ വസിക്കുന്ന സംസ്ഥാന മത്സ്യമായ കരിമീന്‍ അടക്കമുളള മത്സ്യങ്ങളുടെ കണ്ണുകളില്‍ പ്രകാശിപ്പിച്ച് കോരിയെടുക്കുകയാണ് ചെയ്യുന്നത്.
ഇത് മൂലം ഉള്‍നാടന്‍ മേഖലയില്‍ കരിമീനും കണമ്പും മറ്റുള്ള മത്സ്യങ്ങളും വംശനാശം സംഭവിക്കുകയാണെന്ന് വെങ്കിടങ്ങ് പഞ്ചായത്ത് ഉള്‍നാടന്‍ മത്സ്യ തൊഴിലാളി സഹകരണ സംഘത്തില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ തൃശൂര്‍, തൃശൂര്‍ ജില്ലാ കളക്ടര്‍, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ തൃശൂര്‍, പാവറട്ടി പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവര്‍ക്ക് ഉള്‍നാടന്‍ മത്സ്യ സംഘം പരാതി നല്‍കി. ഫിഷറീസ് വകുപ്പും ജില്ലാ ഭരണകൂടവും നിരോധിച്ചിട്ടുളളതാണ് ഇത്തരത്തില്‍ ഉള്ള അനധികൃത മത്സ്യ ബന്ധനം.
വര്‍ഷകാലത്ത് മുട്ടയുളള നാടന്‍ മത്സ്യങ്ങള്‍ കൂട്ടമായി മറ്റൊരു സ്ഥലത്തേക്ക് പാലായനം ചെയ്യുമ്പോള്‍ വെട്ടിയും വലവെച്ചും പത്തായങ്ങള്‍ വെച്ചും പിടിക്കുന്ന ഊത്തമീന്‍ പിടുത്തവും നിരോധിച്ചിട്ടുളളതാണ്.
കഴിഞ്ഞ ദിവസം ടോര്‍ച്ച് പ്രകാശിപ്പിച്ച് കരിമീന്‍ പിടിക്കുന്ന മൂന്നു പേരും യഥാര്‍ഥ മത്സ്യ തൊഴിലാളികളും രാത്രിയില്‍ തര്‍ക്കമുണ്ടായിരുന്നു.
സംഘട്ടനത്തിലേക്ക് എത്തുമെന്നതിനാലാണ് മത്സ്യ സംഘം പൊലിസിലടക്കം പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് മൂന്ന് പേരെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി താക്കീത് ചെയ്ത് വിട്ടു.
ഫിഷറീസ് ഇന്‍സ്‌പെക്ടറെ പാവറട്ടി എസ്.ഐ അനില്‍കുമാര്‍ ടി. മേപ്പിളളി ഫോണില്‍ ബന്ധപ്പെട്ട് നിരോധനം ഉറപ്പ് വരുത്തിയിരുന്നു. ഇത്തരത്തിലുള്ള നിയമ വിരുദ്ധ മത്സ്യ ബന്ധനം നടത്തിയാല്‍ ജാമ്യമില്ലാത്ത വകുപ്പ് ചേര്‍ത്ത് കേസെടുക്കുമെന്ന് എസ്.ഐ പറഞ്ഞു. മുരിമ്പ് പുഴയിലിട്ട് വലകൊണ്ട് വളഞ്ഞ് മീന്‍ പിടിക്കുന്നത് കുറ്റകരമാണ്.
മാത്രവുമല്ല വെളളത്തിന്റെ സുഗമമായ ഒഴുക്കും തടസപ്പെടുന്നു. അതുകൊണ്ട് മുരിമ്പിടുന്നതും നിരോധിച്ചിട്ടുളളതാണ്. മുപ്പട്ടിത്തറ, കാളിമാക്കല്‍ പ്രദേശത്ത് ഇത്തരം നിയമവിരുദ്ധമായ മുരിമ്പ് ഇട്ട് മത്സ്യ ബന്ധനം നടത്തുന്നുണ്ട്. ഇത് മൂലം പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് തൊഴിലെടുക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
സംഘത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉളള ജലാശയങ്ങളില്‍ ഇത്തരം നിയമവിരുദ്ധമായ മത്സ്യ ബന്ധനം നടത്താന്‍ അനുവദിക്കുകയില്ല. ഇത് സംബന്ധിച്ചും അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് സംഘം ഭാരവാഹികളായ കെ.വി മനോഹരന്‍, കെ.ആര്‍ അശോകന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."