കോടികളുടെ കോഴ ആരോപണം; ബ്രസീല്‍ പ്രസിഡന്റ് വീണ്ടും കുരുക്കില്‍
ബ്രസീലിയ: അഴിമതി ആരോപണത്തെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമര്‍ വീണ്ടും കുരുക്കില്‍. 2010 മുതല്‍ കോടികള്‍ കോഴവാങ്ങിയതായാണ് അദ്ദേഹത്തിനെതിരേയുള്ള പുതിയ ആരോപണം. ബ്രസീലിയന്‍ സുപ്രിംകോടതി പുറത്തുവിട്ട രേഖകളിലാണ് ടെമര്‍ കോഴ വാങ്ങിയതായി സൂചിപ്പിക്കുന്നത്.
മാംസ വ്യാപാരശൃംഖലായ ജെ.ബി.എസ് ഗ്രൂപ്പ് ടെമറിനെതിരേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന വാദത്തിനിടെയാണ് കോടതി രേഖകള്‍ പുറത്തുവിട്ടത്. പുതിയ ആരോപണങ്ങള്‍ ടെമറിന്റെ ഭരണത്തിന് അന്ത്യം കുറിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ടെമറിനെതിരേ ഗുരുതര ആരോപണങ്ങളുണ്ട്. വന്‍കിടക്കാരില്‍നിന്ന് കോഴവാങ്ങി അഴിമതിക്ക് കൂട്ടുനിന്നുവെന്നാണ് ഇവയില്‍ പ്രധാനം. അതേസമയം പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് കഴിഞ്ഞ ദിവസം ടി.വിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആരോപണങ്ങള്‍ ടെമര്‍ നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ടെമറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പാര്‍ട്ടിയുടെ സഖ്യകക്ഷികള്‍ക്കുമായി 2.5 മില്യണ്‍ നല്‍കിയിട്ടുണ്ടെന്ന് ജെ.ബി.എസ് ഗ്രൂപ്പിന്റെ ചെയര്‍മാനായ ജോഷ്‌ലി ബാറ്റിസ്റ്റ വ്യക്തമാക്കി.
മറ്റൊരു കമ്പനി 2014ല്‍ ടെമറിന്റെ പാര്‍ട്ടിയുടെ സഖ്യകക്ഷികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 4.6 മില്യണ്‍ നല്‍കിയെന്ന് വിചാരണ വേളയില്‍ ആരോപിച്ചിട്ടുണ്ട്. ടെമറിന് മുന്‍പ് പ്രസിഡന്റ് പദത്തിലിരുന്ന ദില്‍മ റൂസഫും അഴിമതിക്ക് കൂട്ടുനിന്നവരാണെന്ന് സുപ്രിംകോടതി രേഖകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."