ഉ.കൊറിയക്കെതിരേ യുദ്ധഭീഷണി മുഴക്കി യു.എസ് പ്രതിരോധ സെക്രട്ടറി
വാഷിങ്ടണ്‍: ഉ.കൊറിയക്ക് ശക്തമായ താക്കീതുമായി യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. ഉ.കൊറിയ മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്ന് പിന്മാറാന് തയാറായില്ലെങ്കില്‍ സൈനിക നടപടിയിലേക്ക് നീങ്ങുമെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ മുന്കൂട്ടിക്കാണാനാകാത്തതാകുമെന്നും മാറ്റിസ് മുന്നറിയിപ്പ് നല്കി.
പെന്റഗണില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജിം മാറ്റിസ്. കഴിഞ്ഞയാഴ്ച ഉ.കൊറിയ നടത്തിയ ഏറ്റവും വലിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഉ.കൊറിയക്കെതിരേ ഭീഷണി മുഴക്കിയത്.
യു.എസ് ഉന്നത വൃത്തങ്ങള്‍ കടുത്ത സ്വരത്തില്‍ സംസാരിച്ചിട്ടും മേഖലയില്‍ യുദ്ധക്കപ്പല്‍ വിന്യസിച്ചിട്ടും ഉ.കൊറിയ നിലപാട് മയപ്പെടുത്താത്തതില് അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം പ്യോങ്യാങ്ങിനുമേല് അന്താരാഷ്ട്രതലത്തിലുള്ള സമ്മര്‍ദമുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
ഇതിനായി യു.എന്‍, ചൈന, ജപ്പാന്, ദ.കൊറിയ എന്നിവയുമായി സംസാരിച്ചുവരികയാണെന്നും മാറ്റിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."