കുല്ഭൂഷണ്: അറ്റോര്‍ണി ജനറല്‍ അശ്താര് ഔസാഫ് പാകിസ്താന് വേണ്ടി വാദിക്കും
ഇസ്ലാമബാദ്: കൂല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട കേസില്‍ പാകിസ്താന് വേണ്ടി അറ്റോര്‍ണി ജനറല്‍ അശ്താര് ഔസാഫ് അന്താരാഷ്ട്ര കോടതിയില്‍ വാദിക്കും. പാക് വിദേശകാര്യമന്ത്രാലയം കേസ് കൈകാര്യം ചെയ്തതില്‍ പല കോണുകളില്‍നിന്നും രൂക്ഷ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
കഴിഞ്ഞ ദിവസം വധശിക്ഷ സ്റ്റേ ചെയ്യാന്‍ അന്താരാഷ്ട്ര കോടതി പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. തന്നെ നിയമിച്ച കാര്യം ഔസാഫ് സ്ഥിരീകരിച്ചു.
അടുത്ത തവണ ഇന്ത്യയുടെയും പാകിസ്താന്റെയും നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷമായിരിക്കും അന്താരാഷ്ട്ര കോടതി കൂടുതല്‍ വാദങ്ങളിലേക്ക് കടക്കുക. ലണ്ടനിലെ അഭിഭാഷകനായ ഖവാര്‍ ഖുറേഷിയാണ് ആദ്യ ഘട്ടത്തില്‍ പാകിസ്താന് വേണ്ടി വാദിച്ചിരുന്നത്. എന്നാല്‍ കേസില്‍ തിരിച്ചടി നേരിട്ടതോടെ അദ്ദേഹത്തെ മാറ്റാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുകയായിരുന്നു.
സൈന്യത്തോടും മറ്റു സര്‍ക്കാര്‍ ഏജന്‍സികളോടും അഭിപ്രായം ആരാഞ്ഞ ശേഷമാണ് ഖുറേഷിയുടെ നിയമനമെന്നും ഇതിനെതിരേയുള്ള വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ഔസാഫ് വ്യക്തമാക്കി.
നേരത്തെ സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കേസുകളില്‍ ഖുറേഷി പാകിസ്താന് വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ ഹാജരായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."