പൊലിസ് നിയമ ഭേദഗതി കേരളത്തെ ഡീപ് പൊലിസ് സ്റ്റേറ്റ് ആക്കാനുള്ള ശ്രമത്തിന്റെ ഭാഗം: എം.കെ മുനീര്‍
കോഴിക്കോട്: പൊലിസ് നിയമ ഭേദഗതി കേരളത്തെ ഡീപ് പൊലിസ് സ്റ്റേറ്റ് ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. സംസ്ഥാനത്ത് പോലീസ് രാജ് ആണ് നടക്കുന്നത്. കരി നിയമങ്ങള്‍ക്കെതിരെ സി.പി.എം മുമ്പ് ഉയര്‍ത്തിയതിനേക്കാള്‍ വലിയ പ്രതിഷേധ യു.ഡി.എഫ് സംഘടിപ്പിക്കുമെന്നും എം.കെ മുനീര്‍ പറഞ്ഞു.
എന്നാല്‍ പൊലിസ് നിയമഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ബാധിക്കില്ലെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വം പറയുന്നത്. നിയമം നടപ്പിലാക്കുമ്പോള്‍ ഇക്കാര്യം ഉറപ്പുവരുത്തുമെന്നും സി.പി.എം വ്യക്തമാക്കി.
ഭേദഗതിക്കെതിരെ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. മനുഷ്യത്വവിരുദ്ധവും, എതിര്‍പ്പുകളെ നിശബ്ദമാക്കുന്നതുമാണ് ഭേദഗതിയെയെന്നും ഇത് പിന്‍വലിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.
സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ പൊലിസ് നിയമം ഭേദഗതി ചെയ്തുള്ള വിജ്ഞാപനമിറങ്ങിയത്. ഭേദഗതി പ്രകാരം സൈബര്‍ ഇടത്തില്‍ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ ആയ കാര്യങ്ങള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാകും.
വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, ഇവ രണ്ടും കൂടി ഒരുമിച്ചോ ഒടുക്കേണ്ടി വരും. എന്നാല്‍ ഇതില്‍ സമൂഹ മാധ്യമങ്ങള്‍ എന്ന് പ്രത്യേക പരാമര്‍ശം ഇല്ല. എല്ലാ വിനിമയോപാധികള്‍ക്കും ഇത് ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."