കുടുംബശ്രീ വഴിയുള്ള വായ്പ പദ്ധതിയില്‍ സര്‍വത്ര ആശയക്കുഴപ്പം
അന്തിക്കാട്: പ്രളയ ദുരന്തത്തിന് ഇരയായവര്‍ക്കു കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയില്‍ സര്‍വത്ര ആശയക്കുഴപ്പം. പലിശരഹിത വായ്പയാണെന്നു അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഒന്‍പത് % പലിശ വായ്പയ്ക്ക് ഈടാക്കുന്നുണ്ട്. ഈ തുക വായ്പ പൂര്‍ണമായും തിരിച്ചടച്ച വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കു പിന്നീടു തിരിച്ചു നിക്ഷേപിക്കുമെന്നാണു അധികൃതര്‍ പറയുന്നത്.
വായ്പ തിരിച്ചടവ് കാലാവധി മൂന്നു വര്‍ഷമാണ്. എന്നാല്‍ ഈ കാലാവധിക്കുള്ളില്‍ വായ്പ തിരിച്ചടക്കാന്‍ സാധിക്കാത്തവര്‍ക്കു 12 മാസം കൂടി സമയം നീട്ടി നല്‍കും. നാലു വര്‍ഷത്തിനുള്ളില്‍ വായ്പ പൂര്‍ണമായും തിരിച്ചടച്ചില്ലെങ്കില്‍ വായ്പക്കാരന്റെ കുടുംബശ്രീ യൂനിറ്റിലെ മറ്റു അംഗങ്ങളില്‍ നിന്നും തുക ഈടാക്കാനാണു അധികൃതരുടെ നിര്‍ദേശമെന്നറിയുന്നു.
പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് 10000 രൂപ ലഭിച്ചവര്‍ക്കാണു കുടുംബശ്രീ വഴിയുള്ള ഒരു ലക്ഷം രൂപയ്ക്ക് അര്‍ഹതയുള്ളത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന പണം ഇതുവരേയും ബാങ്ക് അക്കൗണ്ടുകളിലേക്കു എത്താത്ത ആയിരക്കണക്കിനു കുടുംബശ്രീ അംഗങ്ങള്‍ കേരളത്തിലുണ്ട്.
ഇവര്‍ കുടുംബശ്രീ വഴി നല്‍കുന്ന വായ്പയ്ക്കു അപേക്ഷിക്കാന്‍ അര്‍ഹരല്ലേയെന്ന ചോദ്യവും ഉയരുന്നുണ്ട്. അതേ സമയം ഒരു ലക്ഷം രൂപ വായ്പ ലഭിക്കുന്നതിനു വേണ്ടി ഗ്രാമ പ്രദേശങ്ങളില്‍ പുതിയ നൂറുകണക്കിന് കുടുംബശ്രീ യൂനിറ്റുകളും ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ഭൂരിഭാഗം കുടുംബശ്രീ അംഗങ്ങളും വായ്പയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഒരു ലക്ഷം രൂപ എങ്ങിനെ നല്‍കാന്‍ കഴിയുമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. അതേ സമയം അപേക്ഷ നല്‍കിയവരില്‍ നിന്ന് കൂടുതല്‍ അര്‍ഹരായവരെ തെരഞ്ഞെടുക്കാന്‍ വാര്‍ഡ് മെമ്പര്‍മാരുള്‍പ്പെടെയുള്ള ജന പ്രതിനിധികള്‍ ഏറെ പ്രയാസപ്പെടുകയാണ്.
തര്‍ക്കം വരാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ സൂക്ഷ്മതയോടെയാണ് ഇവര്‍ അര്‍ഹരെ തെരഞ്ഞെടുക്കുന്നത്.
അര്‍ഹരെ തെരഞ്ഞെടുക്കുന്നതിന് ഒരു കാരണവശാലും രാഷ്ട്രീയ സാമുദായിക പരിഗണന നല്‍കരുതെന്ന കര്‍ശന നിര്‍ദേശവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."