സഞ്ജീവ് ഭട്ടിനെതിരേ നടക്കുന്ന ഭരണകൂട ഭീകരതയ്ക്കും നീതി നിഷേധത്തിനുമെതിരേ പ്രതികരിക്കുക: കെ.എം.സി.സി
ദമാം: സഞ്ജീവ് ഭട്ടിനെതിരേ നടക്കുന്ന ഭരണകൂട ഭീകരതയെയും നീതി നിഷേധത്തെയും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നായി അണിചേര്‍ന്നു ചെറുത്തു തോല്പിക്കണമെന്നു ജുബൈല്‍ ടൊയോട്ട ഏരിയ കമ്മിറ്റി ആവശ്യപെട്ടു. ലോകത്തെ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ രാജ്യത്തെ സാധാരണ പൗരന്മാരുടെയും അതിലുപരി നിയമ പാലകരുടേയുംവരെ വാക്കുകള്‍ക്ക് കൈയാമം വെക്കുന്ന കാലിക ഭരണ സംവിധാനമാണ് നടക്കുന്നത്. ഇന്ത്യയിലെ ഫാസിസ തേര്‍വാഴ്ച സഞ്ജീവ് ഭട്ട് എന്ന ഐ.പി.എസ് ഓഫിസറില്‍ എത്തി നില്കുന്നുവെന്നും ഈ ഫാസിസ്റ്റു കരാള സംവിധാനങ്ങള്‍ ഓരോ ഇന്ത്യക്കാരനും ചെറുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കടുത്ത നീതി നിഷേധത്തിന്റെ നേര്‍ ചിത്രമാണ് സഞ്ജീവ് ഭട്ടിനെതിരേ നടക്കുന്ന ഈ ഭരണകൂട ഭീകരതയെന്ന് വ്യക്തമാക്കി 'ജസ്റ്റിസ് ഫോര്‍ സഞ്ജീവ് ബട്ട്' എന്ന തലക്കെട്ടില്‍ സംസ്ഥാന മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി നടത്തിയ 'അംബ്രല്ല മാര്‍ച്ചിന്' ജുബൈല്‍ ടൊയോട്ട ഏരിയ കമ്മിറ്റി അവതരിപ്പിച്ച ഐക്യദാര്‍ഢ്യ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ജുബൈല്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍വച്ച് നടന്ന ചടങ്ങില്‍ കെ.എം.സി.സി ടൊയോട്ട ഏരിയ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി മാവൂര്‍ അധ്യക്ഷനായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റി മുഖ്യ രക്ഷാധികാരി യു.എ റഹീം ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന 'പ്രവാസ ജീവിതത്തിലെ സാമ്പത്തിക ആസൂത്രണം' എന്ന വിഷയത്തില്‍ അന്‍സാര്‍ മുഹമ്മദ് അരീക്കോട് നയിച്ച 'മോട്ടിവേഷന്‍ ക്ലാസ്' നടന്നു. ഒരു പ്രവാസി തന്റെ ദൈനംദിന ജീവിതത്തില്‍ പാലിക്കേണ്ട സാമ്പത്തിക അച്ചടക്കത്തെ കുറിച്ചും, പണം എങ്ങനെ കൈകാര്യം ചെയ്യാം, സമ്പാദ്യം എങ്ങനെ ഉണ്ടാക്കാം, പണം ചോരുന്ന വഴികള്‍, എന്ത് കൊണ്ട് നിക്ഷേപം, സാമ്പത്തിക സുരക്ഷിതത്വം, സാമ്പത്തിക അച്ചടക്കം, ടെന്‍ഷന്‍ ഒഴിവാക്കി എങ്ങനെ ജീവിക്കാം എന്നീ വിഷയങ്ങളെ കുറിച്ച് അദ്ദേഹം സദസിന് ഉദാഹരണസഹിതം വിശദീകരിച്ചു കൊടുത്തു.
ജുബൈല്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ പള്ളിയാളി, വൈസ് പ്രസിഡന്റ് ജാഫര്‍ തേഞ്ഞിപ്പലം ആശംസയര്‍പ്പിച്ചു. അബ്ദുല്‍ സലാം മഞ്ചേരി, ഫാസി കണ്ണൂര്‍, ഫിറോസ് വേങ്ങാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അഷ്റഫ് താനൂര്‍ ഖിറാഅത് അവതരിപ്പിച്ചു. ടൊയോട്ട ഏരിയ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി ഫസീഹ് കല്‍പകഞ്ചേരി 'ജസ്റ്റിസ് ഫോര്‍ സഞ്ജീവ് ബട്ട്' എന്ന വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ചു. ടൊയോട്ട ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫിറോസ് തിരൂര്‍ സ്വാഗതവും ട്രഷറര്‍ മജീദ് കൊടുവള്ളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."