HOME
DETAILS
MAL
മേഖലയുടെ സ്ഥിരതക്ക് ബൈഡന്റെ ഭരണവും മുൻകാല പാത പിന്തുടരുമെന്ന് തങ്ങൾക്കുറപ്പുണ്ട്: സഊദി അറേബ്യ
backup
November 22 2020 | 11:11 AM
റിയാദ്: പ്രാദേശിക സ്ഥിരതയെ സഹായിക്കുന്ന നയങ്ങൾ പിന്തുടരുകയും അതുമായി ബന്ധപ്പെട്ട ഏത് ചർച്ചയും ശക്തമായ സഹകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നതിൽ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡമോക്രാറ്റ് നേതാവായ ജോ ബൈഡനും മുൻകാല പാത തുടരുമെന്ന് തങ്ങൾക്കുറപ്പുണ്ടെന്ന് സഊദി അറേബ്യ. സഊദി വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് രാജകുമാരനാണ് റോയിട്ടേഴ്സിനോട് സഊദി-യുഎസ് ബന്ധത്തെ കുറിച്ച് വ്യക്തമാക്കിയത്.
മേഖലയുടെ സ്ഥിരതക്കാവശ്യമായ താൽപ്പര്യമുള്ള നയങ്ങൾ ജോ ബൈഡൻ പിന്തുടരുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഭാവി ഭരണവുമായി ഞങ്ങൾ നടത്തുന്ന ഏത് ചർച്ചയും ശക്തമായ സഹകരണത്തിലേക്ക് നയിക്കുമെന്നും സഊദി വിദേശ കാര്യ മന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി. 75 വർഷത്തിലേറെയായി ഇരു രാജ്യങ്ങളും നല്ല ബന്ധമാണ് പുലർത്തുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."