'ഉള്‍ഗ്രാമങ്ങളില്‍ പോലും വായനശാല'; കേരളത്തെ പുകഴ്ത്തി മോദിയുടെ മന്‍ കി ബാത്ത്
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കള്‍ നിരന്തരം കേരളത്തെ അപമാനിക്കുന്നതിനിടെ, കേരളത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത്. കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും വായനശാലകള്‍ ഉണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇടുക്കി ജില്ലയിലെ വായനശാലയുടെ പേര് എടുത്ത് പറയുകയും ചെയ്തു.
രണ്ടാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
ഇടുക്കിയിലെ ഇടമലക്കുടിയിലുള്ള അക്ഷര ലൈബ്രറി വനമേഖലയില്‍ ഉള്ളതാണെന്നും അധ്യാപകനായ പി.കെ മുരളീധരനും ചായക്കടക്കാരനായ പി.വി ചിന്നത്തമ്പിയുമാണ് ലൈബ്രറിക്ക് പിന്നിലെന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
അടിയന്തരാവസ്ഥയെ ഓര്‍മിപ്പിച്ച്
അടിയന്തിരാവസ്ഥ കാലത്തെപ്പറ്റിയും മന്‍ കി ബാതില്‍ പരാമര്‍ശം ഉണ്ടായി. അടിയന്തരാവസ്ഥ കാലത്ത് അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. ജനാധിപത്യമാണ് നമ്മുടെ പാരമ്പര്യമെന്നും ജനാധിപത്യമാണ് രാജ്യത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തെ കുറിച്ചും മോദി പരാമര്‍ശിച്ചു. ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 78 വനിതകള്‍ ലോക്‌സഭയില്‍ എത്തിയത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."