HOME
DETAILS

എം.സി റോഡില്‍ പാലങ്ങള്‍ അപകടാവസ്ഥയില്‍

  
backup
September 24 2018 | 06:09 AM

%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85

വെഞ്ഞാറമൂട്: എം.സി റോഡില്‍ മരുതൂര്‍ മുതല്‍ തൈക്കാട് വരെയുള്ള ഭാഗത്തെ പാലങ്ങള്‍ അപകടാവസ്ഥയില്‍. വെമ്പായം ജങ്ഷനിലെ പാലംഅടക്കം അഞ്ചോളം പാലങ്ങളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ബ്രീട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ചതും 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുതുക്കിപണിതതുമാണ് വെമ്പായത്തെ പാലം. കേശവദാസപുരത്തിനും വെഞ്ഞാറമൂടിനും ഇടയിലുള്ള സംസ്ഥാന പാതയിലെ ഏറ്റവും വീതികുറഞ്ഞ പാലമാണ് ഇത്.
തിരുവനന്തപുരത്തു നിന്ന് വെഞ്ഞാറമൂടുവഴി കൊട്ടാരക്കരയിലേക്ക് പോകുന്ന വാഹനങ്ങളും നെടുമങ്ങാട് നിന്ന് പോത്തന്‍കോട്ടേക്ക് പോകുന്ന വാഹനങ്ങളും ഈ പാലത്തിനു മുകളിലൂടെയാണ് പോകുന്നത്. പാലത്തിന്റെ പഴക്കവും ഇപ്പോഴത്തെ അപകടസ്ഥിതിയും കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതര്‍.
പാലത്തിനുള്ളിലെ കമ്പികള്‍ ദ്രവിച്ചു കോണ്‍ക്രീറ്റ്പാളികള്‍ അടര്‍ന്നുമാറിയ സ്ഥിതിയാണ്. പാലത്തിന്റെ പാര്‍ശ്വ ഭിത്തികളും തകര്‍ന്ന മട്ടാണ്. വിദ്യാര്‍ഥികള്‍ രാവിലെ ബസ് കാത്ത് ഇരിക്കുന്നത് ഈ പാലത്തിനു മുകളിലാണ്. നിരവധി തവണ വാഹനങ്ങള്‍ വന്നു പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു പാര്‍ശ്വഭിത്തികള്‍ തകര്‍ന്നിട്ടുണ്ട്.


ഇപ്പോള്‍ പാലത്തിന്റെ ഒരുവശത്തെ ഭിത്തി തകര്‍ന്നിരിക്കുകയാണ്. അടിയന്തരമായി പാലത്തിന്റെ കേടുപാടുകള്‍ മാറ്റുകയോ പുതിയ പാലം പണിയുകയോ വേണം. പാലത്തിന് വീതി വളരെ കുറവാണ്. വീതി കൂട്ടാനുള്ള സ്ഥലം ഉണ്ടെങ്കിലും ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.
വീതി കുറവായതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാറുണ്ട്. പാലത്തിന്റെ വീതി കൂട്ടി വെമ്പായം തോടിനെ ബലപ്പെടുത്തി അതിനു മുകളില്‍ കോണ്‍ക്രീറ്റ് പാളികള്‍ നിരത്തിയാല്‍ വാഹന പാര്‍ക്കിങ്ങിനായി ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ തോട് ഇന്നു മാലിന്യക്കൂമ്പാരമാണ്. സമീപത്തെ കടകളില്‍ നിന്നുള്ള മാലിന്യം തോടിലേക്ക് വലിച്ചെറിയുകയാണ്. പാലം ബലപ്പെടുത്തി വീതികൂട്ടിയാല്‍ വെമ്പായം ജങ്ഷനില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകും.

പെരുങ്കൂരിലെ പാലവും കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലാണ്. ഇവിടെ റോഡിന് മുകളിലൂടെ പാലം ഉള്ള വിവരം പോലും വാഹനയാത്രികര്‍ക്ക് അറിയാന്‍ കഴിയാത്ത നിലയാണ്. വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും ഇവിടെ പതിവാണ്.
ഒരുവര്‍ഷം മുമ്പ് കെ.എസ്.ആര്‍.ടി.സി ബസ് പാലത്തില്‍ നിന്ന് തോട്ടിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. എന്നിട്ടും കൈവരികള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. മരുതൂര്‍ പാലവും തൈക്കാട്ടെ ചെറിയപാലവും വേറ്റിനാട്ടെ പാലവും ഇതെ അവസ്ഥയില്‍ തന്നെയാണ്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago