കസാഖിസ്ഥാനില്‍ എണ്ണപ്പാടത്ത് സംഘര്‍ഷം: 150 ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി, മലയാളികളുമുണ്ടെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കസാഖിസ്ഥാനില്‍ തദ്ദേശീയമായ സംഘര്‍ഷത്തിനിടെ 150 ലേറെ ഇന്ത്യക്കാര്‍ എണ്ണപ്പാടത്ത് കുടങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. തെങ്കിസിലെ എണ്ണപ്പാടത്താണ് സംഭവം. ഇക്കാര്യം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കുടുങ്ങിയവരില്‍ മലയാളികളും ഉണ്ടെന്നാണ് വിവരം.
ലബനീസ് തൊഴിലാളികളും തദ്ദേശീയരും തമ്മിലുണ്ടായ പ്രശ്‌നമാണ് വലിയ സംഘര്‍ഷത്തിലെത്തിച്ചത്. തദ്ദേശീയര്‍ വിദേശ തൊഴിലാളികളെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഖനി മേഖല ആയതിനാല്‍ കൃത്യമായ വിവരങ്ങള്‍ പുറത്തുവരുന്നില്ല.
Footage purportedly of Kazakhs attacking Arab workers pic.twitter.com/OBE1K4IncA
— Hassan Hassan (@hxhassan) June 30, 2019
Also see:
•Reports Syrian shops were attacked in Istanbul
•News of a campaign against Syrians in Lebanon
•an Egyptian lawyer with gov links recently demanded restrictions on Syrians working there
തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള പ്രഥമ നടപടി തുടങ്ങിയെന്ന് മന്ത്രി മുരളീധരന്‍ പറഞ്ഞു. അവിടുത്തെ പ്രദേശവാസികളും എണ്ണപ്പാടത്തെ തൊഴിലാളികളായ ഇന്ത്യക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും രണ്ട് ഇന്ത്യക്കാര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റെന്നും വി മുരളീധരന്‍ പറഞ്ഞു. ഗുരുതരമായ അവസ്ഥയല്ല അവിടെ ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ കിട്ടേണ്ടതുണ്ടെന്ന് പറഞ്ഞ വി മുരളീധരന്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ഇടപെടല്‍ തുടരുകയാണെന്നും അറിയിച്ചു.
ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണിത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."