കൂടുതല്‍ അധികാരമുള്ള മിനി എയര്‍ഫോഴ്‌സ് ആവശ്യവുമായി കരസേന
ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന ഭീഷണി നേരിടാനും പെട്ടെന്നുള്ള സൈനിക നീക്കത്തിനുമായി മിനി എയര്‍ ഫോഴ്‌സ് സംവിധാനം വേണമെന്ന ആവശ്യവുമായി വീണ്ടും കരസേന. നേരത്തെ ഇത്തരമൊരു ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും അന്ന് വ്യോമസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിരസിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ ഈ ആവശ്യം വീണ്ടും ഉന്നയിച്ചതിനുപിന്നില്‍ പാകിസ്താന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുയരുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
അത്യാവശ്യ ഘട്ടങ്ങളില്‍ പ്രത്യാക്രമണം നടത്തുന്നതിനായി ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കരസനേക്കുണ്ടെങ്കിലും ഇതിന്കൂടുതല്‍ സൗകര്യമുള്ള സംഘടിത രൂപമുണ്ടാകണമെന്നാണ് ആവശ്യം. മറ്റൊരു സേനാ വിഭാഗത്തിന്റെ ഉത്തരവിന് കാത്തു നില്‍ക്കാതെ ഉടന്‍ തന്നെ പ്രത്യാക്രമണം നടത്താന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് സൈന്യം ആഗ്രഹിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രതിരോധ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായുള്ള കൂടിക്കാഴ്ചയില്‍ കരസേനാ മേധാവി ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ആക്രമണങ്ങള്‍ക്ക് നിയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള മൂന്ന് അത്യാധുനിക ഹെലികോപ്റ്ററുകള്‍ അടങ്ങുന്ന മിനി എയര്‍ഫോഴ്‌സ് ആണ് ആവശ്യമെന്ന കാര്യമാണ് ഉന്നയിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യമുള്ള 22 ഹെലികോപ്റ്റര്‍ വ്യോമ സേനക്കായി വാങ്ങിക്കാന്‍ നേരത്തെ തന്നെ അമേരിക്കയുമായി കരാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന ഹെലികോപ്റ്റര്‍ കരസേനക്കുകൂടി നല്‍കുന്നതിനുവേണ്ടിയാണ് അവര്‍ പ്രതിരോധ വകുപ്പിനു മുന്‍പില്‍ തങ്ങളുടെ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."