വാകേരി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമിയില്‍ ഹുദവി കോഴ്‌സ് ആരംഭിച്ചു
വാകേരി: ഇസ്‌ലാം മതം തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ യഥാര്‍ഥ മതം എന്താണെന്ന് സമൂഹത്തിന് മനസിലാക്കി കൊടുക്കുകയാണ് ഓരോ ദീനീ പ്രബോധകന്റെയും കടമയെന്ന് സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. വാകേരി ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദിയുടെ പുതിയ ബ്ലോക്കിന്റെയും ഹുദവി കോഴ്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. സമൂഹത്തിന് ഗുണകരമായ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും വളര്‍ന്ന് വരേണ്ടത് അത്യാവശ്യമാണ്. ഇത്തരം സ്ഥാപനങ്ങളില്‍ വിദ്യനേടുന്ന കുട്ടികളിലൂടെ ഇസ്‌ലാമിനെ പ്രതിരോധത്തിലാക്കുന്ന ചില ദുഷ്ട ശക്തികളെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കാന്‍ സാധിക്കുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ കെ.ടി ഹംസ മുസ്‌ലിയാര്‍ പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
സമാധാനത്തിന്റെ മതമായ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ എന്താണെന്ന് വളര്‍ന്നു വരുന്ന യുവതലമുറയാണ് സമൂഹത്തിന് കാണിച്ച് കൊടുക്കേണ്ടത്. ഇതിനായി അറിവുള്ള യുവതലമുറയെ വാര്‍ത്തെടുക്കണം. സമൂഹത്തില്‍ അറിവ് അതിന്റെ മികച്ച രീതിയില്‍ നല്‍കാന്‍ സമന്വയ വിദ്യഭ്യാസത്തിന്റെ ഉറവിടമായ ചെമ്മാട് ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റിയുടെ കീഴിലെ വിദ്യാര്‍ഥികള്‍ക്ക് ആകട്ടെയെന്നും മുഖ്യപ്രഭാഷണം നടത്തിയ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു.
എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, സി മമ്മുട്ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് എന്നിവര്‍ മുഖ്യാഥിതികളായി.
ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, വി മൂസക്കോയ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, സത്താര്‍ പന്തല്ലൂര്‍, പാലത്തായി മൊയ്തു ഹാജി, യു ശാഫി ഹാജി, ടി.സി അലി മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി പേരാല്‍, ശൗക്കത്തലി മൗലവി, എം.കെ ബാലന്‍, എം.എസ് ബൈജു, സാബു, സുരേന്ദ്രന്‍ മാസ്റ്റര്‍, ടി മുഹമ്മദ്, എന്‍.സി ഹുസൈന്‍ ഹാജി, ഡോ. നാസര്‍ ഹാജി എരുമാട്, അഫ്‌സല്‍ യമാനി, കെ ആലിക്കുട്ടി, കെ.എം ആലി, ഉസ്മാന്‍ കാഞ്ഞായി, ശംസുദ്ധീന്‍ റഹ്മാനി, അബ്ദുല്ല മാടക്കര, കക്കോടന്‍ മുഹമ്മദ് ഹാജി, പനന്തറ മുഹമ്മദ്, പി.പി അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍കുട്ടി പിണങ്ങോട്, കെ.കെ.എം ഹനീഫല്‍ ഫൈസി, ഇ പരീത്, മമ്മുട്ടി നിസാമി തരുവണ, ഇ അബൂബക്കര്‍ ഫൈസി, ഹാരിസ് ബാഖവി, റഹ്മത്തുല്ല ഖാസിമി മൂത്തേടം, കെ.എ നാസര്‍ മൗലവി, കെ.പി തറുവൈക്കുട്ടി, വി.കെ അബ്ദുറഹ്മാന്‍ ദാരിമി, കെ.കെ സൈതലവി, കെ.സി.കെ തങ്ങള്‍, വി.കെ അബ്ദുറഹ്മാന്‍ ദാരിമി, നൗഫല്‍ മാസ്റ്റര്‍ വാകേരി, ശംസീര്‍ മാസ്റ്റര്‍ കല്ലൂര്‍ സംസാരിച്ചു. മുഹമ്മദ് ദാരിമി വാകേരി സ്വാഗതവും നൗഷാദ് മൗലവി നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."