ആശ്രിത നിയമനത്തിനായി തൊഴില്‍രഹിതനായ മകന് പിതാവിനെ കുത്തിക്കൊലപ്പെടുത്തി
രാംഗര്ഗ്: ഝാര്‍ഖണ്ഡിലെ രാംഗര്ഗില് ആശ്രിതനിയമനത്തിനായി സെന്‍ട്രല്‍ കോള്‍ ഫീല്ഡ്സ് ലിമിറ്റഡിലെ (സിസിഎല്‍) ജോലിക്കാരനായ പിതാവിനെ 35 കാരനായ മകന് കുത്തിക്കൊലപ്പെടുത്തി.
ബര്‍ക്കകാനയിലെ സിസിഎല്ലിന്റെ സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പില്‍ ഹെഡ് സെക്യൂരിറ്റി ഗാര്‍ഡായ കൃഷ്ണ റാം (55) നെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
35 കാരനായ മൂത്തമകന് ബുധനാഴ്ച രാത്രി ബര്ക്കക്കാനയിലെ ക്വാര്ട്ടറില്വെച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തൊണ്ട പൊലിസ് ഉദ്യോഗസ്ഥന് പ്രകാശ് ചന്ദ്ര മഹ്തോ പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ചെറിയ കത്തിയും കൊല്ലപ്പെട്ടയാളുടെ മൊബൈല്‍ ഫോണും പൊലിസ് കണ്ടെടുത്തു.
സി.സി.എല്ലില്‍ ജോലി നേടുന്നതിനായി പിതാവിനെ കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. സി.സി.എല്ലിന്റെ വ്യവസ്ഥകള്‍ പ്രകാരം, ഒരു ജീവനക്കാരന് തന്റെ സേവന കാലയളവില്‍ മരിച്ചാല്‍ നിയമപരമായി ആശ്രയിക്കുന്നയാള്‍ക്ക് ജോലി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."