രാജ്യത്തിന്റെ പരമാധികാരത്തില്‍ ആരെയും കൈകടത്താന്‍ അനുവദിക്കില്ലെന്ന് കിരീടാവകാശി
റിയാദ്: സഊദി അറേബ്യയുടെ 88 ആം ദേശീയ ദിനം രാജ്യമെങ്ങും സമുചിതമായി ആഘോഷിച്ചു.
റിയാദ്, ജിദ്ദ, ദമാം, മക്ക, മദീന, ബുറൈദ, അല്‍ അല്‍അഹ്സ തുടങ്ങി രാജ്യത്തെ 13 പ്രവിശ്യകളിലും വൈവിധ്യര്ന്ന പരിപാടികളാണ് അരങ്ങേറിയത്. രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പരിപാടികളിലൊന്നായ 'ദ ലൈറ്റ് ഗാര്ഡന്' ത്രീഡി ലൈറ്റ് ഷോ കിഴക്കന്‍ പ്രവിശ്യയിലെ ദമാമില്‍ തുടക്കം കുറിച്ചു.
മണ്ണിലും വിണ്ണിലും കടലിനടിയിലെ ദേശീയദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കൂടാതെ, വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പാരാ ഗ്ലൈഡിങ് പരിപാടികളും എയര്‍ ഷോയും അരങ്ങേറി. സഊദി പാരമ്പര്യ അനൃത്തമായ 'അര്‍ദ' കടലിനടിയില്‍ സംഘടിപ്പിച്ചും ചരിത്രം കുറിച്ചു.
കൂടാതെ, ഗിന്നസില്‍ ഇടം നേടി ഏറ്റവും ഏറ്റവും വലിയ കരിമരുന്നു പ്രകടനവും നടന്നു. ഒന്‍പതു ലക്ഷം കരിമരുന്നു കൊണ്ട് വര്‍ണാഭം തീര്‍ത്ത പരിപാടിയില്‍ ആകാശത്ത് ദേശീയ പതാകയും വരച്ചത് കാണികള്‍ക്ക് കൗതുകം തീര്‍ത്തു.
ദേശീയ ദിനം വര്‍ണാഭമാക്കുന്നതില്‍ സഊദി പൗരന്മാരുമൊത്ത് പ്രവാസികളും സജീവമായിരുന്നു.
സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ദേശീയ ദിന സന്ദേശം അറിയിച്ചു.
സഊദി സ്ഥാപകന്‍ കിംഗ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന് അല്‍ സഊദിന്റെ സുന്ദരമായ നേട്ടം ഒരിക്കല്‍ കൂടി അയവിറക്കുന്നതാണ് ദേശീയ ദിനമെന്നു കിരീടാവകാശി പറഞ്ഞു.
സഊദിയുടെ മുഖഛായ തന്നെ മാറ്റുന്ന വിഷന്‍ 2030 പ്രാബല്യത്തില്‍ വരുത്തുന്നതില്‍ രാജ്യത്തെ ജനങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ഹജ്ജ് ഓപ്പറേഷന് വന്‍ വിജയമാക്കിയതില്‍ പ്രത്യേകം അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ആധുനികതയുടെയും തീവ്രവാദത്തെ നഖ ശിഖാന്തം എതിര്‍ക്കുന്ന മതമാണ് ഇസ്ലാം. ഇസ്ലാമിന്റെ സഹിഷ്ണുത സഊദി തുടര്‍ന്നും നടപ്പാക്കും.
സഊദിയുടെ പരമാധികാരത്തെ തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും അതിന്റെ സുരക്ഷയെ ഒരു നിലക്കും ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നു സഊദി ദേശീയ ദിനാവധി നീട്ടിക്കൊണ്ട് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് ഉത്തരവിറക്കി. ഒരു ദിവസത്തേക്ക് കൂടിയാണു അവധി നീട്ടിയത്.
നേരത്തെ ദേശീയ ദിനം നടക്കുന്ന ഞായാറാഴ്ച മാത്രമായിരുന്നു അവധിയുണ്ടായിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ഇന്നും രാജ്യത്ത് പൊതു അവധിയായിരിക്കും.
പ്രവാസികള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചതോടൊപ്പം രക്ത ദാനം നല്കി വിവിധ സംഘടനകള്‍ അന്നം തരുന്ന നാടിനോടുള്ള കൂറ് ഒരിക്കല്‍ കൂടി വിളിച്ചോതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."