പാലക്കാട് സ്വദേശിയ ട്രെയിനില്‍ ബിസ്‌ക്കറ്റ് നല്‍കി മയക്കി കൊള്ളയടിച്ചു
കാസര്‍കോട്: പാലക്കാട് സ്വദേശിയെ ട്രെയിനില്‍ ബിസ്‌ക്കറ്റ് നല്‍കി മയക്കി കൊള്ളയടിച്ചു. മുംബൈയില്‍ നിന്നും വരികയായിരുന്ന യുവാവിനെയാണ് ബിസ്‌ക്കറ്റ് നല്‍കിയ മയക്കി സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചത്. സംഭവത്തില്‍ കാസര്‍കോട് റെയില്‍വേ പൊലിസ് അന്വേഷണം ആരംഭിച്ചു.
പാലക്കാട് അകത്തേത്തറയിലെ അരുണ്‍ ആണ് ട്രെയിനില്‍ കൊള്ളയടിക്കപ്പെട്ടത്. ഏതാനും ദിവസം മുന്‍പ് ജോലി തേടി മുംബൈയിലേക്ക് പോയതായിരുന്നു. ജോലി ശരിയാകാത്തതിനെ തുടര്‍ന്ന് ഹാപ്പാ എക്‌സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങും വഴിയാണ് കൊള്ളയ്ക്കികരയായത്. ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ടമെന്റില്‍ യാത്ര ചെയ്യവേ ഗോവയില്‍ എത്തുന്നതിന് തൊട്ട് മുന്‍പ് ഹിന്ദി സംസാരിച്ചിരുന്നയാള്‍ പരിചയപ്പെടുകയും ബിസ്‌ക്കറ്റ് നല്‍കുകയുമായിരുന്നു.
ഇതിന് ശേഷം ബോധം പോയ അരുണിന് കാസര്‍കോടെത്തിയപ്പോഴാണ് ബോധം വീണത്. കവര്‍ച്ചയ്ക്കിരയായ അരുണ്‍ ട്രെയിനിറങ്ങി ആര്‍.പി.എഫിന് പരാതി നല്‍കുകയായിരുന്നു. അവശനിലയിലായ അരുണ്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിരലിലുണ്ടായിരുന്ന ഒന്നരപവന്‍ മോതിരം, 2000രൂപ, വാച്ച്, എ.ടി.എം കാര്‍ഡ് എന്നിവയടങ്ങിയ പേഴ്‌സും നഷ്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."