തന്നെ കൈയേറ്റക്കാരനാക്കുന്നു: മന്ത്രി മണി
കോട്ടയം: ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഒപ്പം നില്ക്കുന്ന തന്നെ ചിലര്‍ കൈയേറ്റക്കാരനായി ചിത്രീകരിക്കുകയാണെന്ന് മന്ത്രി എം.എം മണി. കോട്ടയത്ത് പൊലിസ് അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താന്‍ എന്നും ജനങ്ങളോടൊപ്പമാകും ഉണ്ടാവുക. ഇടുക്കിക്കാര്‍ക്ക് ഒപ്പം നില്ക്കുന്ന തന്നെ കൈയേറ്റക്കാരനായി ചിത്രീകരിക്കുന്നതില്‍ അഭിമാനം മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സി.ആര് നീലകണ്ഠനെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി ഇടുക്കിയുടെ ഭൂമിശാസ്ത്രവും ചരിത്രവുമറിയാത്തവരാണ് അവിടെയുള്ളവര്‍ കൈയേറ്റക്കാരാണെന്ന് പറയുന്നതെന്ന് വ്യക്തമാക്കി.
മൂന്നാറില്‍ സമരം ചെയ്ത സ്ത്രീകള്‍ക്ക് പിന്തുണയായി എത്തിയവര്‍ അവരെ വഞ്ചിക്കുകയായിരുന്നു. ബിരിയാണി കഴിച്ച് നിരാഹാരസമരം അവസാനിപ്പിക്കുന്നത് ലോകത്ത് ആദ്യമാണ്. താന്‍ കോട്ടയം കിടങ്ങൂരില്‍ ജനിച്ചയാളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."