ഓടികൊണ്ടിരുന്ന ഹൗസ് ബോട്ടുകള്‍ കൂട്ടിയിടിച്ചു
കുട്ടനാട്: പള്ളാത്തുരുത്തി കായലില്‍ സന്ദര്‍ശകരുമായി പോയ ഹൗസ് ബോട്ടുകള്‍ കൂട്ടിയിടിച്ച് സന്ദര്‍ശകര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു അപകടം.
ഇടിയേറ്റ ഹൗസ്‌ബോട്ടിലുണ്ടായിരുന്നത് 32 വടക്കേഇന്ത്യന്‍ സഞ്ചാരികളാണ്. കേരളപാലസ് എന്ന ഹൗസ് ബോട്ടാണ് ഇടിയേറ്റ് അപകടത്തില്‍പ്പെട്ടത്. ഇതിന്റെ ഡ്രൈവര്‍ മനോഹരനെ (63) ലൈസന്‍സ് ഇല്ലാത്തിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റ്‌ചെയ്തു.
മഹാരാഷ്ട്രയില്‍ നിന്നുള്ളവരുമായി ഹൗസ് ബോട്ട് സഞ്ചാരം കഴിഞ്ഞ് തിരികേ കരഭാഗത്തേക്ക് വരുകയായിരുന്നു ബോട്ട്. പള്ളാത്തുരുത്തിയാറിന് നടുവില്‍വച്ച് നോഹാര്‍ പാപ്പള്ളി എന്ന ഹൗസ് ബോട്ട് കേരളപാലസിന്റെ പുറകിലായി ഇടിക്കുകയായിരുന്നു.
നോഹാര്‍ പാപ്പള്ളയില്‍ രണ്ട് ദമ്പതികളും നാല് കുട്ടികളുമാണ് ഉണ്ടായിരുന്നത്. പുറകില്‍ ഇടിയേറ്റെങ്കിലും കേരളപാലസ് കരഭാഗത്തേക്ക് സഞ്ചാരികളെ ഇറക്കുവാനായി അടുത്തു.
ഇടിയുടെ ആഘാതത്തില്‍ കരക്ക് വളരെ അടുത്ത്‌വച്ച് പുറക് ഭാഗം കായലിലേക്ക് താണു. ഇത് കണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി. ഉടന്‍ തന്നെ ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് സഞ്ചാരികളെ സുരക്ഷിതമായി കരയിലേക്ക് എത്തിച്ചു.
ഹൗസ് ബോട്ടിന്റ് പുറകുഭാഗം ചെളിയില്‍പൂണ്ടതിനാല്‍ പൂര്‍ണമായും ഇത് മുങ്ങിപോയില്ല. സഞ്ചാരികളുടെ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയും കേടുകൂടാതെ സുരക്ഷിതമായി കരയിലെത്തിച്ചു. സംഭവമറിഞ്ഞ് നെടുമുടി പൊലിസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ലൈന്‍സെന്‍സ് ഇല്ലെന്ന് മനസിലാക്കിയ പോലിസ് ഡ്രൈവറെ ഉടനെ അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."