സംവരണം: നീതി അട്ടിമറിക്കപ്പെടുന്നു; സമസ്ത സെമിനാര്‍ നാളെ
കോഴിക്കോട്: സംവരണ അട്ടിമറിയുടെ പശ്ചാത്തലത്തില്‍ സമസ്ത സംവരണ സംരക്ഷണ സമിതി നാളെ രാവിലെ10 മണിക്ക് ചേളാരിയില്‍ സംവരണ സെമിനാര്‍ നടത്തും. സംവരണം: നീതി അട്ടിമറിക്കപ്പെടുന്നു എന്ന ശീര്‍ഷകത്തിലുള്ള സെമിനാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമിതി ചെയര്മാന് ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിക്കും. ജസ്റ്റിസ് ബി.കമാല്‍ പാഷ മുഖ്യാതിഥിയാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി.അബ്ദുള്ള മുസ്ലിയാര്, സുന്നി യുവജന സംഘം സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂര്‍ പ്രസംഗിക്കും.
ഡോ.കെ.എസ്.മാധവന്,അബ്ദുസമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തും.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടക്കുന്ന പരിപാടിയില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."