വനിതാ ലോകകപ്പ്: ജര്‍മനിയെ തോല്‍പ്പിച്ച് സ്വീഡന്‍ സെമിയില്‍
പാരിസ്: വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ സ്വീഡന്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ ജര്‍മനിയെ 2-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് സ്വീഡല്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്.
തുല്യ ശക്തികളായതിനാല്‍ ഇരു ടീമുകളും പരസ്പരം ഗോളവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. മധ്യനിരയില്‍നിന്ന് കൃത്യ സമയങ്ങളില്‍ ത്രൂ പാസ് കിട്ടിക്കൊണ്ടിരുന്നതിനാല്‍ രണ്ട് പോസ്റ്റിലേക്കും പന്തെത്തിക്കൊണ്ടിരുന്നു.
നിരന്തര ശ്രമത്തിനൊടുവില്‍ 16-ാം മിനുട്ടില്‍ ലിന മഗുല്ലിന്റെ സൂപ്പര്‍ ഗോളിലൂടെ ജര്‍മനി മുന്നിലെത്തി. ഗോള്‍ വീണതോടെ ഉണര്‍ന്ന് കളിച്ച സ്വീഡല്‍ ജര്‍മനിക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. നിരന്തര ശ്രമത്തിനൊടുവില്‍ 22-ാം മിനുട്ടില്‍ സോഫിയാ ജാക്കോബ്‌സണ്‍ സ്വീഡന് വേണ്ടി സമനില ഗോള്‍ നേടിക്കൊടുത്തു. ഇതോടെ സ്വീഡന് ഊര്‍ജം തിരിച്ചുകിട്ടി. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചു. രണ്ടാം പകുതിക്ക് ശേഷം ഉണര്‍ന്ന് കളിച്ച സ്വീഡന്‍ 48-ാം മിനുട്ടില്‍ സ്റ്റിനയിലൂടെ രണ്ടാം ഗോളും നേടി.
ഇതോടെ ജര്‍മനി പ്രതിരോധത്തിലായി. സമനില നേടുന്നതിനായി ജര്‍മനിക്ക് മൂന്ന് അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. സെമിയില്‍ കരുത്തരായ നെതര്‍ലന്‍ഡ്ഡിനെയാണ് സ്വീഡന്‍ നേരിടുക. മറ്റൊരു സെമിയില്‍ ഇംഗ്ലണ്ടും അമേരിക്കയും തമ്മില്‍ കൊമ്പുകോര്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."