മൊഴി കുപ്പു ദേവരാജിന്റെ ഭാര്യയുടേത് കുടുംബത്തെ സഹായിച്ചില്ല; മൃതദേഹം ഏറ്റുവാങ്ങിയില്ല
കാളികാവ്: നിലമ്പൂരില്‍ പൊലിസ് വെടിയേറ്റു മരിച്ച മാവോയിസ്റ്റ് നേതാവിനെ തള്ളിപ്പറഞ്ഞ് കുടുംബം. കുപ്പു ദേവരാജിന്റെ ഭാര്യ ഗജേന്ദ്രി പൊലിസിന് നല്‍കിയ മൊഴിയിലാണ് ഭര്‍ത്താവിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
എട്ടുവര്‍ഷമായി അദ്ദേഹം കുടുംബവുമായി ബന്ധം പുലര്‍ത്തുന്നില്ല. ഒരു സഹായവും ചെയ്തിരുന്നില്ല. മക്കളുടെ പഠനത്തിനോ കല്യാണത്തിനുപോലും ഒരു സഹായവും ചെയ്തില്ല. അതിനാലാണ് മൃതദേഹം പോലും ഏറ്റുവാങ്ങാതിരുന്നത്. അവര്‍ പൊലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 2016 നവംബര്‍ 24ന് കരുളായി വരയന്‍ മലയില്‍നിന്ന് വെടിയേറ്റ് കുപ്പുദേവരാജ് മരിച്ചതായി പൊലിസാണ് കുടുംബത്തെ അറിയിച്ചത്.
1987ല്‍ ആയിരുന്നു വിവാഹം നടന്നത്. ബംഗളൂരുവില്‍ എല്‍.ആന്റ്.ടി കമ്പനിയിലെ ജീവനക്കാരനായിരുന്നു അന്ന് കുപ്പു ദേവരാജ്. വീട്ടുകാരാണ് വിവാഹം ആലോചിച്ച് ഉറപ്പിച്ചത്.
ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. പൊതു പ്രവര്‍ത്തനത്തിനെന്ന പേരില്‍ കമ്പനിവിട്ട ഭര്‍ത്താവ് വീട്ടില്‍ വരവ് കുറഞ്ഞു. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതാണെന്ന് പറഞ്ഞാണ് മക്കളുടെ കല്യാണം പോലും നടത്തിയതെന്നും ഇവരുടെ മൊഴിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."