കോണ്ടിനെന്റല് കപ്പില്‍ ഇന്ത്യ കഴിവ് തെളിയിക്കും: സ്റ്റിമാച്
മുംബൈ: അഹമ്മദാബാദില്‍ നടക്കുന്ന ഇന്റര്‍ കോണ്ടിനെന്റല് കപ്പിനായി ഇന്ത്യ ഒരുങ്ങുന്നു. ഏറ്റവും മികച്ച താരങ്ങളെയാണ് ടീമിലുള്പ്പെടുത്തുകയെന്നും ഇവര്‍ മൈതാനത്ത് കഴിവ് തെളിയിക്കുമെന്നാണ് വിശ്വാസമെന്നും പരിശീലകന് സ്റ്റിമാച് പറഞ്ഞു. ക്രൊയേഷ്യക്കാരനായ സ്റ്റിമാച് ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള രണ്ടാമത്തെ ടൂര്‍ണമെന്റാണിത്. ആദ്യ ടൂര്‍ണമെന്റില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെന്നും സ്റ്റിമാച് പറഞ്ഞു. ഇന്റര്‍ കോണ്ടിനെന്റല് കപ്പിനുള്ള ക്യാംപ് പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ അന്തിമ ടീമിനെ പ്രഖ്യാപിക്കും. ആദ്യം പ്രഖ്യാപിച്ച ടീമിന് ഇത്തവണ മാറ്റമുണ്ടാകുമെന്ന സൂചനയും സ്റ്റിമാച് നല്കി. അനസ് ഇല്ലാതിരുന്ന മത്സരത്തില്‍ ആദില്‍ ഖാനെയായിരുന്നു സ്റ്റിമാച് അനസിന്റെ സ്ഥാനം ഏല്പിച്ചിരുന്നത്. എന്നാല്‍ ഇതില്‍ സ്റ്റിമാച് തൃപ്തനല്ലാതിരുന്നതിനാലാണ് വിരമിച്ച അനസിനെ തിരിച്ച് വിളിക്കാന്‍ കാരണമായത്. കിങ്സ് കപ്പിലെ ഇന്ത്യന്‍ ടീമില്‍ ഏതെല്ലാം തരത്തില്‍ മാറ്റമുണ്ടാകുമെന്ന കാര്യം സ്റ്റിമാച് വ്യക്തമാക്കിയിട്ടില്ല.
ഈ മാസം ഏഴിനാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. സിറിയ, താജിക്കിസ്ഥാന്‍, ഉത്തര കൊറിയ എന്നീ ടീമുകളാണ് ഇത്തവണ കോണ്ടിനെന്റല് കപ്പില്‍ കളിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയും താജിക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. ജൂലൈ 19നാണ് ഫൈനല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."