എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
മനാമ: ബഹ്റൈനില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് രക്തദാതാക്കളുടെ വിപുലമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി..
സമസ്ത ബഹ്റൈൻ ആചരിച്ചു വരുന്ന മീലാദ് കാമ്പയിനോടനുബന്ധിച്ച് 'ഒരു ജീവനായ്.... ഒരു തുള്ളി രക്തം' എന്ന സന്ദേശത്തില്‍ കിംഗ് ഹമദ് ഹോസ്പിറ്റലിൽ നടന്ന രക്തദാന പരിപാടിയില്‍ നിരവധി പേര്‍ രക്തം ദാനം ചെയ്തു.
സമസ്ത ബഹ്റൈൻ നേതാക്കളായ സയ്യിദ് യാസർ ജിഫ് രി തങ്ങള്‍, ഖാസിം റഹ് മാനി, ശറഫുദ്ദീൻ മാരായമംഗലം, അശ്റഫ് കാട്ടിൽ പീടിക, ഇസ്മായിൽ പയ്യന്നൂർ, ഹംസ അൻവരി മോളൂർ, സക്കരിയ ദാരിമി എന്നിവരും ബഹ്റൈനിലെ മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് OK കാസിം, കരീം കുളമുള്ളതിൽ (KMCC ബഹ്റൈന്‍), സുബൈർ കണ്ണൂർ (പ്രവാസി കമ്മീഷന്‍) നൗഷാദ് പൂനൂർ (പ്രതിഭ ബഹ്റൈന്‍ ), നിസാർ കൊല്ലം (KPA), KT സലീം (ICRF) ,സിയാദ് ഏലംകുളം (മൈത്രി ) മനോജ് വടകര (സോഷ്യൽ വർക്കർ), ഫ്രാൻസിസ് കൈതാരത്ത്( മെഡ് ഹെൽപ് ), ഹാരിസ് പഴയങ്ങാടി (മെഡ് ഹെൽപ്), ഗഫൂർ കൈപ്പമംഗലം (മെഡ് ഹെൽപ് ), ബിനു കുന്നന്താനം (OICC), ബഷീർ അമ്പലായി(AYCC) എന്നിവരും സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയ നേതാക്കളും എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകരും സംബന്ധിച്ചു.
രക്തദാന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം അഭിനന്ദന സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
എസ് കെ എസ് എസ് എഫ് - വിഖായ പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകി.
ബഹ്റൈനില്‍ കോവിഡ് കാലത്തും കാരുണ്യ പ്രവർത്തന രംഗത്ത് നിരവധി പ്രവർത്തനങ്ങൾക്ക് എസ് കെ എസ് എസ് എഫ് ബഹ്റൈൻ വിഖായ ടീം നേതൃത്വം നൽകിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."