ബഹ്റൈനിലെ 'ശിഫ'യില്‍ രോഗലക്ഷണമില്ലാത്തവര്‍ക്കും ഇനി കൊവിഡ് പരിശോധന നടത്താം
മനാമ: ബഹ്റൈനിലെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെൻററില്‍ രോഗലക്ഷണമില്ലാത്തവര്‍ക്കും യാത്രക്കാര്‍ക്കും ഇനി കൊവിഡ് പരിശോധന നടത്താമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നേരത്തെ ഇത് കൊവിഡ്-19 ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
ഇതാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ രോഗ ലക്ഷണമില്ലെങ്കിലും കോവിഡ് -19 ആര്.ടി -പി.സി.ആര് പരിശോധന നടത്തി നല്‍കുമെന്ന് ഷിഫ അല്‍ ജസീറ മാനേജ്മെൻറ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
വ്യക്തിഗത പരിശോധനക്ക് 25 ദീനാറാണ് ചാര്‍ജ്. യാത്രക്കാര്‍ക്കും കോര്‍പറേറ്റ് ടീമുകള്‍ക്കുമായി 18 ദീനാറിെൻറ പരിശോധന പാക്കേജും ലഭ്യമാണ്.
ഇതൊടൊപ്പം രോഗ ലക്ഷണമുള്ളവര്‍ക്ക് കഴിഞ്ഞ മേയ് മുതല്‍ ആരംഭിച്ച ആര്.ടി -പി.സി.ആര് പരിശോധന തുടരുമെന്നും മാനേജ്മെൻറ് അറിയിച്ചു.
ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സ്വകാര്യ ലബോറട്ടറിയുടെ സഹകരണത്തോടെയാണ് കോവിഡ് -19 പരിശോധന നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 17288000, വാട്സ്ആപ്: 16171819.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."