HOME
DETAILS
MAL
സുഡാനില്‍ നൂറിലേറെ ലൈംഗികാതിക്രമ കേസുകള്‍
backup
July 28 2016 | 21:07 PM
ജൂബ: സുഡാനില്‍ സൈന്യവും വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതോടെ ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിച്ചതായി ഐക്യരാഷ്ട്ര സഭ. രണ്ടാഴ്ചയ്ക്കിടയില്‍ മാത്രം ജൂബയില്‍ മാത്രം 120ലേറെ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഐക്യരാഷ്ട്രസഭ വക്താവ് ഫര്ഹാന് ഹഖ് വ്യക്തമാക്കി.
പ്രസിഡന്റ് സല്‍വ ഖിറിനെ അനുകൂലിക്കുന്നവരും എതിരാളികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 272 പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
സമാധാനത്തിന് ഇരുവിഭാഗവും ആഹ്വാനം ചെയ്തതിനുശേഷവും ഏറ്റുമുട്ടലുകള്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."