അഫ്ഗാന്‍ -താലിബാന്‍ പ്രതിനിധികളുമായി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി
ദോഹ: അഫ്ഗാനിലെ ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ അധ്യക്ഷതയില്‍ അഫ്ഗാന്‍ - താലിബാന്‍ പ്രതിനിധികള്‍ ഖത്തറില്‍ കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്കന്‍ പട്ടാളത്തെ തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുകക്ഷികള്‍ക്കുമിടയില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.
ഇരുകക്ഷി നേതാക്കളുമായും പ്രത്യേകം ചര്‍ച്ച നടത്തിയ പോംപിയോ രാജ്യത്ത് പൂര്‍ണ വെടിനിര്‍ത്തില്‍ കരാര്‍ സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കാര്യമായ മുന്നേറ്റങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനു മുന്‍പും പോംപിയോ അധ്യക്ഷനായ കൂടിക്കാഴ്ച അഫ്ഗാന്‍ - താലിബാന്‍ പ്രതിനിധികള്‍ക്കിടയില്‍ നടന്നിരുന്നു.
നേരത്തെ നടന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പ്രശ്‌നപരിഹാരത്തിനു പകരം ഇരുകക്ഷികള്‍ക്കുമിടയിലുള്ള ആക്രമണം ശക്തമാവ ുകയാണ് ചെയ്തത്.
കഴിഞ്ഞ ദിവസം തലസ്ഥാനമായ കാബൂളിലെ ജനവാസ മേഖലയിലുണ്ടായ റോക്കറ്റ് ആക്രമത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനു പിന്നില്‍ താലിബാന്‍ തീവ്രവാദികളാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. അതേസമയം താലിബാന്‍ ഇത് നിഷേധിക്കുകയും ചെയ്തു.
ആഴ്ചകള്‍ക്കു മുന്‍പ് തലസ്ഥാനത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളിലുണ്ടായ ആക്രമണങ്ങളുടെ പിന്നിലും താലിബാനാണെന്ന ആരോപണം അഫ്ഗാന്‍ ഭരണകൂടം ഉയര്‍ത്തിയിരുന്നു. 50തോളം ആളുകളാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍താനിയുമായും കൂടിക്കാഴ്ച നടത്തിയ പോംപിയോ തുടര്‍ന്ന് യു.എ.ഇയിലേക്ക് തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."