കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാന്‍ കഴിയട്ടെ; കന്യാസ്ത്രീ സമരത്തെ തള്ളി കെ.സി.ബി.സി
കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്ത നടപടി വേദനാജനകമെന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെ.സി.ബി.സി). വഴിവക്കില്‍ സമരം ചെയ്ത് കന്യാസ്ത്രീകളും വൈദികരും സഭയെ അവഹേളിച്ചു. സമരം ചെയ്ത കന്യാസ്ത്രീകളുടേയും വൈദികരുടേയും നടപടി തെറ്റ്. എന്തിന്റെ പേരില്‍ നടത്തിയ സമരമായാലും അംഗീകരിക്കാനാവില്ല. തുടരന്വേഷണവും വിചാരണയും നിക്ഷ്പക്ഷമാകണം. കോടതിയില്‍ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നതായും വാര്‍ത്താകുറിപ്പിലുണ്ട്.
സംഭവത്തില്‍ പരാതിക്കാരിയെയോ ആരോപണവിധേയനേയോ പിന്തുണയ്ക്കില്ലെന്നും കെസിബിസി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പരാതിക്കാരിയായ കന്യാസ്ത്രിക്ക് നീതി ലഭിച്ചില്ല എന്ന ആരോപണം ശരിയല്ല. പരാതി കിട്ടിയപ്പോള്‍ തന്നെ സഭ നടപടിയെടുത്തിട്ടുണ്ട്. ഈ നടപടി സന്യാസ നിയമങ്ങള്‍ക്കും സഭാ നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും കെസിബിസിയുടെ വാര്‍ത്താകുറിപ്പിലുണ്ട്.
ബിഷപ്പ് അറസ്റ്റിലായെങ്കിലും പരാതിക്കാരിയെ പിന്തുണയ്ക്കാനാവില്ലെന്ന നിലപാടാണ് കെ.സി.ബി.സി എടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."